മീരാ നാരായണന്‍
തെരുവുനായ്ക്കളെ മുഴുവന്‍ കൊന്നുകളയണമെന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ തത്കാലം അവിടെ നില്‍ക്കട്ടെ. ഇവിടെയൊരു ഐടി പയ്യന്‍ ഈ നായ്ക്കളെയൊക്കെ സംരക്ഷിക്കാനായി ഒരു ആപ് പുറത്തിറക്കിയിരിക്കുകയാണ്.ദശലക്ഷക്കണക്കിന് തെരുവുനായ്ക്കളുണ്ട് നമ്മുടെ നാട്ടില്‍ . ഇവയിലേതെങ്കിലും ഒന്ന് വണ്ടിക്കടിയില്‍ പെട്ടാലും നമ്മളത്ര ഗൗനിക്കാറില്ല. പക്ഷെ യാഷ് സേഥ് എന്ന 26 കാരന്‍ ഗൗനിച്ചു. കാര്യമായി തന്നെ.
തന്റെ അയല്പക്കത്തു നടന്ന ഒരു സംഭവമാണ് മുംബൈക്കാരനായ ഈ ചെറുപ്പക്കാരനെ റോഡില്‍ മരിച്ചു വീഴുന്ന മിണ്ടാപ്രാണികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലെത്തിച്ചത്. മൃഗ സ്നേഹികളെയും ഡോക്ടര്‍മാരെയും എന്‍ജിഒ കളെയും ഒക്കെ കൂട്ടിയിണക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഒരു മൊബീല്‍ ആപ്പ് ആണ് എന്ന് യാഷിനു തോന്നി. അങ്ങനെയാണ് ആപ്പ് നിര്‍മ്മിച്ചത്. തക്ക സമയത്തു വൈദ്യസഹായം കിട്ടാത്തതാണ് അപകടത്തില്‍ പെടുന്ന മിക്ക നായ്ക്കളും മരിക്കാന്‍ കാരണമെന്നാണ് യാഷ് പറയുന്നത്. തന്റെ ഉദ്യമം അതിനൊരു പരിഹാരമാവുമെന്നും അയാള്‍ കരുതുന്നു.
Read more
“ലെറ്റ് ഇറ്റ് വാഗ്” എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും രാജ്യത്തു എവിടെയിരുന്നും യാഷിന്റെ മിണ്ടാപ്രാണികള്‍ക്കായുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. നിങ്ങള്‍ ചെയ്യേണ്ടത് അപകടത്തില്‍ പെട്ട നായയുടെ ചിത്രമെടുത്തു അപ്ലോഡ് ചെയുക എന്നതാണ്. ഈ ഉദ്യമത്തില്‍ പങ്കാളികളായാല്‍ അടുത്തുള്ള എന്‍ജിഒകളെയും ഡോക്ടര്‍മാരെയും ആപ്പിലൂടെ ബന്ധപ്പെടാനുമാവും. നിങ്ങള്‍ ഒരു യഥാര്‍ത്ഥ മൃഗ സ്നേഹിയാണെങ്കില്‍ നായ്ക്കളെ ദത്തെടുക്കാനും ആപ്പ് അവസരം ഒരുക്കുന്നുണ്ട്.