വമ്പന്‍ ഓഫറുകളുകളുടെ മേളപ്പൂരവുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും

തകര്‍പ്പന്‍ ഓഫറുകളുടെ പൊടിപൂരവുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും വീണ്ടും രംഗം കൊഴിപ്പിക്കുന്നു. ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21 മുതല്‍ 24 വരെയും ഫ്‌ളിപ്പ് കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ 21 മുതല്‍ 23 വരെയും നടക്കും. ഇത്തവണയും അയിരക്കണക്കിന് ഉല്‍പന്നങ്ങള്‍ അണിനിരത്തി നിരവധി ഓഫറുകളുമായാണ് ഇരു കമ്പനികളും രംഗത്തെത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് ആമസോണ്‍ വിലക്കിഴിവ് നല്‍കുന്നത്. 60ല്‍ അധികം ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍, 40 ല്‍ അധികം മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, 300ല്‍ അധികം ഓഫറുകള്‍ ഇത്രയുമൊക്കെയാണ് ഉപഭോക്താക്കള്‍ക്കായി കരുതിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് ആമസോണ്‍ വിലക്കിഴിവ് നല്‍കുന്നത്. ഗൃഹോപകരണങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കിഴിവ്. 1000 ല്‍ അധികം എക്സ്ചേയ്ഞ്ച് ഓഫറുകളും 90 ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തില്‍ ഉണ്ടാകും.

40 മുതല്‍ -80 ശതമാനം വരെയാണ് ആമസോണ്‍ ഫാഷന്‍ വിഭാഗത്തില്‍ വിലക്കിഴിവ്. 1000 ല്‍ അധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം സ്‌റ്റൈലുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് ഫാഷന്‍ വിഭാഗത്തില്‍ വില്‍പ്പനയ്ക്കെത്തുക. പുസ്തകം, വിനോദം വിഭാഗങ്ങളില്‍ 60 ശതമാനവും വരെയാണ് വിലക്കിഴിവുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം അധിക ആനുകൂല്യവും. ആമസോണ്‍ പേ വഴി ഇടപാട് നടത്തുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും.

ലാപ്ടോപ്പുകള്‍ ക്യാമറ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് 80 ശതമാനം വിലക്കിഴിവാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. വസ്ത്രം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവും വാഷിങ് മെഷീന്‍, ടിവി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനവും അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെയുമാണ് വിലക്കിഴിവുണ്ടാവുക. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, കായികം, പുസ്തകം, കളിപ്പാട്ടം തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സിറ്റി ബാങ്കിന്റെ പത്ത് ശതമാനം കാഷ്ബാക്ക് ഓഫറും ലഭിക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ