തകര്‍പ്പന്‍ ഓഫറുകളുടെ പൊടിപൂരവുമായി ആമസോണും ഫ്ളിപ്പ് കാര്‍ട്ടും വീണ്ടും രംഗം കൊഴിപ്പിക്കുന്നു. ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21 മുതല്‍ 24 വരെയും ഫ്ളിപ്പ് കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ 21 മുതല്‍ 23 വരെയും നടക്കും. ഇത്തവണയും അയിരക്കണക്കിന് ഉല്പന്നങ്ങള് അണിനിരത്തി നിരവധി ഓഫറുകളുമായാണ് ഇരു കമ്പനികളും രംഗത്തെത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് ആമസോണ്‍ വിലക്കിഴിവ് നല്‍കുന്നത്. 60ല്‍ അധികം ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍, 40 ല്‍ അധികം മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, 300ല്‍ അധികം ഓഫറുകള്‍ ഇത്രയുമൊക്കെയാണ് ഉപഭോക്താക്കള്‍ക്കായി കരുതിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് ആമസോണ്‍ വിലക്കിഴിവ് നല്‍കുന്നത്. ഗൃഹോപകരണങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കിഴിവ്. 1000 ല്‍ അധികം എക്സ്ചേയ്ഞ്ച് ഓഫറുകളും 90 ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തില്‍ ഉണ്ടാകും.
40 മുതല്‍ -80 ശതമാനം വരെയാണ് ആമസോണ്‍ ഫാഷന്‍ വിഭാഗത്തില്‍ വിലക്കിഴിവ്. 1000 ല്‍ അധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം സ്റ്റൈലുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് ഫാഷന്‍ വിഭാഗത്തില്‍ വില്‍പ്പനയ്ക്കെത്തുക. പുസ്തകം, വിനോദം വിഭാഗങ്ങളില്‍ 60 ശതമാനവും വരെയാണ് വിലക്കിഴിവുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം അധിക ആനുകൂല്യവും. ആമസോണ്‍ പേ വഴി ഇടപാട് നടത്തുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും.
Read more
ലാപ്ടോപ്പുകള് ക്യാമറ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് 80 ശതമാനം വിലക്കിഴിവാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. വസ്ത്രം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവും വാഷിങ് മെഷീന്, ടിവി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനവും അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെയുമാണ് വിലക്കിഴിവുണ്ടാവുക. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, കായികം, പുസ്തകം, കളിപ്പാട്ടം തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സിറ്റി ബാങ്കിന്റെ പത്ത് ശതമാനം കാഷ്ബാക്ക് ഓഫറും ലഭിക്കും.