ലോക പ്രശസ്ത ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനു ഇനി മുതല്‍ പുതിയ ഫീച്ചര്‍. ഇനി സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വരുന്നത് കാണാന്‍ സാധിക്കുന്നതാണ് പുതിയതായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച ഫീച്ചര്‍. നേരെത്ത തന്നെ ഈ സംവിധാനം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഇത്തരം സംവിധാനം ഇന്‍സ്റ്റാഗ്രാം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഈ ഫീച്ചറിന്റെ ജനപ്രീതി പരിഗണിച്ചാണ്.
ഓണ്‍ലൈനില്‍ ഉള്ള സമയത്ത് അത് മറ്റുള്ളവര്‍ക്കു അറിയാന്‍ സാധിക്കുന്ന വീതമാണ് ഫീച്ചര്‍. ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ആക്ടീവ് ആയിരിക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് ആക്ടീവ് നൗവ് എന്നു കാണാനായി കഴിയും. ഇതു കൂടാതെ ലാസ്റ്റ് സീനും അറിയാനായി സാധിക്കുമെന്നാണ് വിവരം.
Read more
ഈ സംവിധാനം ഒരാളെ ഫോളോ ചെയ്യുന്ന എല്ലാ ഫോളോവേഴ്‌സിനും ലഭിക്കുമോയെന്ന കാര്യത്തില്‍ കമ്പനി അറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല. “ലാസ്റ്റ് സീന്‍” ഓപ്ഷന്‍ ഓഫ് ആക്കി വയ്ക്കാനും സാധിക്കുന്ന വീതത്തിലാണ് ഫീച്ചറിന്റെ രൂപകല്പന.