ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസില്‍ കടന്നു കയറി പോണ്‍; പരാതികളില്‍ മുങ്ങി സൂം

ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ അത്തരം വീഡിയോ കോളിംഗ് ആപ്പുകള്‍ക്കും സുവര്‍ണകാലമാണ് ഇപ്പോള്‍. അത്തരത്തില്‍ ഇപ്പോള്‍ ഏറെ മിന്നിച്ചു നില്‍ക്കുന്ന ആപ്പാണ് സൂം. എന്നാല്‍ സൂമിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. സൂം ആപ്പ് വഴി ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് നടത്തവേ പോണ്‍ വരെ കടന്നു വന്ന സംഭവമുണ്ടായി.

സാന്‍ഫ്രാന്‍സിസ്‌കോയിലെ പുരാതനമായ സെന്റ് പോള്‍സ് ലുഥേണ്‍ പള്ളിയില്‍ മെയ് ആറിനാണ് സംഭവം. ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസിനിടെ ഹാക്കര്‍മാര്‍ സൂമില്‍ കയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ സമാനമായ രീതിയില്‍ പോണോഗ്രഫി കണ്ടന്റുകള്‍ കടന്നു വരുന്നെന്ന പരാതികളുമായി രംഗത്ത് വരുന്നുണ്ട്.

Read more

അമേരിക്കന്‍ പാട്ടുകാരനായ ലവുമായി നടത്തിയ പബ്ലിക് ഇന്റര്‍വ്യൂവിനിടയിലേക്ക് പോണ്‍ കടന്നു വന്നതിനാല്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നിരുന്നു. മാസച്ചൂസിറ്റസ്‌ ഹൈസ്‌കൂള്‍ നടത്തിവന്ന വീഡിയോ ക്ലാസിനിടയിലേക്ക് ഒരു അപരിചിതന്‍ കടന്നുവന്ന് ടീച്ചറെ തെറിപറഞ്ഞ സംഭവുമുണ്ടായി. ഇത്തരത്തില്‍ പല വീഡിയോ കോളുകള്‍ക്ക് ഇടയിലേക്കും പോണോഗ്രാഫിയും, തെറിവിളിയും, ഭീഷണിയും മറ്റും കടന്നു വരുന്നുണ്ട്. ഇതിലൂടെയെല്ലാം സൂമിന്റെ പ്രൈവസി പോളിസിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.