പണം അടക്കാത്തവരുടെ പണം താന്‍ അടയ്ക്കുമെന്ന് മസ്‌ക്; ബ്ലൂടിക്ക് പുനഃസ്ഥാപിച്ച് തുടങ്ങി; ലക്ഷം ഫോളോവേഴ് നിര്‍ബന്ധം; പിണറായിക്കും തിരികെ കിട്ടി

കഴിഞ്ഞ ദിവസം തിരിച്ചെടുത്ത അക്കൗണ്ടുകളുടെ ബ്ലൂടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ച് തുടങ്ങി. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടുകളുടെ ബ്ലൂടിക്കാണ് ഇന്നു തിരികെ നല്‍കിയിരിക്കുന്നത്. ബ്ലൂടിക്ക് നഷ്ടമായ പ്രമുഖരടക്കമുള്ള നിരവധിപ്പേര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രമുഖരുടെ അടക്കം ബ്ലൂടിക്കുകള്‍ ട്വിറ്റര്‍ തിരിച്ചെടുത്തത്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിനിമാതാരങ്ങളായ മോഹന്‍ ലാല്‍, മമ്മൂട്ടി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, വ്യവസായി രത്തന്‍ ടാറ്റ എന്നിവര്‍ക്കും ബ്ലൂ ടിക്ക് ട്വിറ്റര്‍ തിരികെ നല്‍കിയിട്ടുണ്ട്.

ഇവര്‍ സബ്‌സ്‌ക്രിപ്ഷന്‍ ചെയ്തതായാണ് കാണിക്കുന്നതെങ്കിലും പണം അടച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പണമടയ്ക്കാത്ത ചിലരുടെ പണം താന്‍ അടച്ച് സബ്സ്‌ക്രിപ്ഷന്‍ കൊടുക്കുമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. 8 ഡോളര്‍ വരെയാണ് പ്രതിമാസം സബ്സ്‌ക്രിപ്ഷനായി മസ്‌ക് ഇടാക്കുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതു വരെ ബ്ലൂ ടിക്കിന് പണം നല്‍കേണ്ടിയിരുന്നില്ല. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാനാണ് ബ്ലൂ ടിക്കുകള്‍ ഉപയോഗിച്ചിരുന്നത്.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ