കഴിഞ്ഞ ദിവസം തിരിച്ചെടുത്ത അക്കൗണ്ടുകളുടെ ബ്ലൂടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ച് തുടങ്ങി. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടുകളുടെ ബ്ലൂടിക്കാണ് ഇന്നു തിരികെ നല്‍കിയിരിക്കുന്നത്. ബ്ലൂടിക്ക് നഷ്ടമായ പ്രമുഖരടക്കമുള്ള നിരവധിപ്പേര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. സബ്സ്ക്രിപ്ഷന് ചാര്‍ജ് നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രമുഖരുടെ അടക്കം ബ്ലൂടിക്കുകള്‍ ട്വിറ്റര്‍ തിരിച്ചെടുത്തത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, സിനിമാതാരങ്ങളായ മോഹന്‍ ലാല്‍, മമ്മൂട്ടി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, ഷാറുഖ് ഖാന്, സല്മാന് ഖാന്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, വ്യവസായി രത്തന്‍ ടാറ്റ എന്നിവര്‍ക്കും ബ്ലൂ ടിക്ക് ട്വിറ്റര്‍ തിരികെ നല്‍കിയിട്ടുണ്ട്.
Read more
ഇവര്‍ സബ്സ്ക്രിപ്ഷന് ചെയ്തതായാണ് കാണിക്കുന്നതെങ്കിലും പണം അടച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പണമടയ്ക്കാത്ത ചിലരുടെ പണം താന്‍ അടച്ച് സബ്സ്ക്രിപ്ഷന് കൊടുക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിരുന്നു. 8 ഡോളര്‍ വരെയാണ് പ്രതിമാസം സബ്സ്ക്രിപ്ഷനായി മസ്ക് ഇടാക്കുന്നത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതു വരെ ബ്ലൂ ടിക്കിന് പണം നല്‍കേണ്ടിയിരുന്നില്ല. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാനാണ് ബ്ലൂ ടിക്കുകള്‍ ഉപയോഗിച്ചിരുന്നത്.