ചന്ദനക്കാട് കാക്കാനും വളയിട്ട കൈകള്‍; കാട്ടുകള്ളന്‍മാര്‍ ജാഗ്രതൈ!

ഒടുവില്‍ വനത്തിലെ ചന്ദനം കാക്കാനും വളയിട്ട കൈകള്‍. അതീവ ജാഗ്രത പുലര്‍ത്തേണ്ട ചന്ദനക്കാടിന്റെ സംരക്ഷണത്തിന് ആദ്യമായാണ് വനിതകളെ നിയമിക്കുന്നത്. ആതിര പി.വിജയന്‍ പി.എസ്.ശ്രീദേവി എന്നിവരാണ് മറയൂരില്‍ ബീറ്റ് ഓഫീസറായി ചുമതലയേറ്റത്. 40 ബീറ്റ് ഓഫീസറുമാരെ നിയമിച്ചതില്‍ ഇടുക്കിയില്‍ 24 വനിതളാണുള്ളത്. മറയൂര്‍ റേഞ്ചില്‍ നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ സംരക്ഷിക്കേണ്ട സംഘത്തില്‍ ഇനി ഇവരുമുണ്ടാകും.

ഇവര്‍ തൃശൂരിലെ ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് മറയൂര്‍ ചന്ദന റിസര്‍വില്‍ ചുമതലയേറ്റിയത്. ഇരുവരും എഞ്ചിനിയറിങ് ബിരുദധാരികളാണ. ആതിര തേനിയില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍നിന്നും ശ്രീദേവി പാമ്പാടി ആര്‍ഐടി എന്‍ജിനീയറിങ് കോളജില്‍ നിന്നുമാണു ബിരുദമെടുത്തത്.

തൃശൂരില്‍ ആറുമാസത്തെ പരിശീലനമുണ്ടായിരുന്നു. 40 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ വിവിധ ഡിവിഷനുകളില്‍ നിയമിച്ചു. ഇടുക്കിയില്‍ 24 വനിതകളാണുള്ളത്. ഇതില്‍ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട ചന്ദന സംരക്ഷണത്തിനാണ് ആതിരയും ശ്രീദേവിയും.