Connect with us

DESTINATION

ഉത്തരവാദിത്ത ടൂറിസത്തില്‍ ഒന്നാമത് തന്നെ; വീണ്ടും പുരസ്കാര തിളക്കത്തില്‍ കേരളം

, 10:59 pm

വിനോദ സഞ്ചാര രംഗത്തെ മികവിനു സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി കേരളത്തിനു ഒന്‍പതു പുരസ്‌കാരങ്ങള്‍. ഉത്തരവാദിത്ത ടൂറിസത്തിനുള്ള പ്രഥമ ദേശീയ അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ കേരളം സ്വന്തമാക്കിയത്. ലോക വിനോദ സഞ്ചാര ദിനത്തില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അദ്ധ്യക്ഷനായിരുന്നു.

മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള പുരസ്‌കാരം സിക്കിമിനൊപ്പമാണ് കേരളം പങ്കിട്ടത്. കുമരകത്ത് നടപ്പാക്കിയ പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ള അംഗീകാരം നേടികൊടുത്തത്. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ വിനിയോഗം, മികച്ച ഇംഗ്ലിഷ് ഇതര വിദേശ ഭാഷാ പ്രസിദ്ധീകരണം, മികച്ച വിനോദ സഞ്ചാര പ്രചാരണ ബ്രോഷര്‍, കാറ്റഗറി-സിയില്‍പ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മികച്ച സിവിക് മാനേജ്‌മെന്റ് പുരസ്‌കാരങ്ങള്‍ക്കു പുറമെ സമഗ്ര വികസനത്തില്‍ മൂന്നാം സ്ഥാനവും കേരളത്തിനാണ്. സമഗ്ര വികസനത്തില്‍ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടിയത്.

സ്വകാര്യ മേഖലയില്‍ കൊച്ചിയിലെ ലോട്ടസ് ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്(മികച്ച ടൂര്‍ ഓപ്പറേറ്റര്‍), കുമരകം താജ് വിവാന്ത (മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍), സോമതീരം റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റല്‍ (വെല്‍നസ് സെന്റര്‍) എന്നിവ പുരസ്‌കാരങ്ങള്‍ നേടി. കേരളത്തിന് പുറത്ത് ഡല്‍ഹിയിലെ പണിക്കേഴ്‌സ് ട്രാവല്‍സ് (മികച്ച ടൂര്‍ ഓപ്പറേറ്ററിംഗ് -ഗതാഗതം) രണ്ടാം സ്ഥാനം നേടി.

കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഡോ.വിശ്വാസ് മേത്ത, അഡിഷണല്‍ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍, ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, താജ് വിവാന്റ ജനറല്‍ മാനേജര്‍ ജയന്ത് ദാസ്, ബേബി മാത്യു സോമതീരം, ലോട്ടസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 

Don’t Miss

SPORTS NEWS3 hours ago

ലോകകപ്പ് ഫുട്‌ബോൾ വേദിക്ക് വേണ്ടി മെ​ക്സി​ക്കോ​യും വടംവലിക്കുന്നു

2026 ൽ നടക്കാൻ പോകുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ വേ​ദി​ക്കു വേ​ണ്ടി അ​മേ​രി​ക്ക​യ്ക്കും കാ​ന​ഡ​യ്ക്കും ഒ​പ്പം മെ​ക്സി​ക്കോ​യും അ​വ​കാ​ശ വാ​ദ​മു​ന്ന​യി​ക്കും. യു​ണൈ​റ്റ​ഡ് 2026 എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​മേ​രി​ക്ക, കാ​ന​ഡ,...

FOOTBALL3 hours ago

കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൂലന്‍സ്റ്റീന്‍: ബെംഗളൂരൂവിനെതിരേ തോറ്റത് മനപ്പൂര്‍വം: ജിംഗന്‍ മദ്യപാനി; മാനേജ്‌മെന്റ് പരിതാപകരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഉയരാത്ത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം റെനെ...

TAMIL MOVIE3 hours ago

ലിപ് ലോക്ക് കൊണ്ട നഷ്ടപ്പെടുത്തിയത് കിടിലന്‍ സിനിമ; വെളിപ്പെടുത്തലുമായി പാര്‍വതി നായര്‍

തമിഴില്‍ വമ്പന്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പാര്‍വതി നായര്‍. അര്‍ജുന്‍ റെഡ്ഡിയുടെ സ്‌ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചിപ്പോള്‍ അതിലുള്ള ഇന്റിമേറ്റ് രംഗംങ്ങള്‍...

NATIONAL4 hours ago

സിപിഐഎം-കോൺഗ്രസ് സഹകരണം; പോളിറ്റ് ബ്യുറോ വോട്ടെടുപ്പിലേക്ക്

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസുമായി രാഷ്ട്രീയ ധാരണ വേണ്ടെന്ന രേഖ നാളെ വോട്ടിനിടും. 8 സംസ്ഥാന കമ്മിറ്റികൾ യെച്ചൂരി നിലപാടിനെ പിന്തുണച്ചു....

KERALA4 hours ago

ട്രെയിനിൽ വൻ കവർച്ച; ചായയിൽ മയക്കുമരുന്ന് നൽകി അമ്മയെയും മകളെയും കൊള്ളയടിച്ചു

ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ബോ​ധ​ര​ഹി​ത​രാ​ക്കി അ​മ്മ​യെ​യും മ​ക​ളെ​യും കൊ​ള്ള​യ​ടി​ച്ചു. പി​റ​വം അ​ഞ്ച​ൽ​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ൽ ഷീ​ലാ സെ​ബാ​സ്റ്റ്യ​ൻ (60), മ​ക​ൾ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ (24)...

NATIONAL5 hours ago

രണ്ടും കൽപ്പിച്ച് കർണി സേന; പ​ദ്മാ​വ​ത് റി​ലീ​സ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ദ്മാ​വ​ത് റി​ലീ​സ് ചെ​യ്യു​ന്ന 25 ന് ​ക​ർ​ണി സേ​ന ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെയ്തു. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ൾ ക​ത്തി​ക്കു​മെ​ന്നും ക​ർ​ണി സേ​ന...

FOOTBALL6 hours ago

കലിപ്പടക്കണം, പകരം വീട്ടണം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ഇരുടീമുകളും തമ്മില്‍ എറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ എറ്റ...

FOOTBALL6 hours ago

ചെന്നൈയില്‍ ചെന്ന് നെഞ്ച് വിരിച്ച് ഗോകുലം എഫ്സി

കോയമ്പത്തൂരില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം എഫ്‌സി തോല്‍പ്പിച്ചു. തുടര്‍ച്ചയായ തോല്‍വികള്‍ തിരിച്ചടിയായിരുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

NATIONAL6 hours ago

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം; മരിച്ചവരുടെ എണ്ണം 17 ആയി, നിരവധി പേര്‍ക്ക് പരിക്ക്; തീ നിയന്ത്രണ വിധേയമാക്കി

ഡ​ൽ​ഹി​യി​ൽ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മരിച്ചവരുടെ എണ്ണം 17 ആയി. നിർമ്മാണം നടക്കുന്നതിനിടെ തീ ആളിപടർന്നതിനാൽ ജീവനക്കാർ ഉള്ളിൽ അകപ്പെടുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ ബവാന്‍...

FILM NEWS6 hours ago

ആ ആകാശമേ…ഇ… ഈ മണ്ണിനായി…’ഹേയ് ജൂഡി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

നിവിൻ പോളി നായകനാവുന്ന മലയാള ചിത്രം ‘ഹേയ് ജൂഡിന്റെ’ ആദ്യ ഗാനം പുറത്തിറങ്ങി. ആ ആകാശമേ…ഇ… ഈ മണ്ണിനായി.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ബികെ ഹരിനാരായണന്റേതാണ്....