'എല്ലാം ത്യജിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദികെട്ട ക്രൂരന്മാരില്‍ നിന്നും ഇതാണ് ലഭിക്കുന്നത്'; ഇന്‍ഡോറിലെ സംഭവത്തെ വിമര്‍ശിച്ച് താരങ്ങള്‍

ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍. എന്‍ആര്‍ഐ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ചെന്നു കണ്ട് ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ച രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കൊറോണക്കെതിരെ പോരാടാനായി ജീവന്‍ പോലും അപകടപ്പെടുത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദികെട്ട ക്രൂരന്‍മാരില്‍ നിന്നും ഇതാണ് ലഭിക്കുന്നത്. അവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് നടി രവീണ ടണ്ടണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദയവു ചെയ്ത് കൊറോണക്ക് എതിരെ പോരാടാനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഒന്നിച്ച് നില്‍ക്കണമെന്ന് നടനും സംവിധായകനും നിര്‍മ്മാതാവുമായ റിഷി കപൂര്‍ ട്വീറ്റ് ചെയ്തു. കല്ലെറിഞ്ഞ സംഭവത്തെ ശക്തമായി വിമര്‍ശിക്കുന്നുവെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. നേരത്തെ നടി അനുഷ്‌ക്ക ശര്‍മ്മയും സംഭവത്തെ വിമര്‍ശിച്ചെത്തിയിരുന്നു.

ഇന്‍ഡോറിലെ ടാഠ് പഠി ബാക്കല്‍ മേഖലയിലായിരുന്നു സംഭവം.
പോലീസെത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്ന് എ.എന്‍.ഐ. പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്