ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന വിഷയമായിരുന്നു ഐശ്വര്യ റായ് സല്‍മാന്‍ ഖാന്‍ പ്രണയം.
1997ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഇരുവരുടെയും വിവാഹം വരെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ചെറിയ അസ്വാരസ്യങ്ങള്‍ മൂലം ആ ബന്ധം തകരുകയായിരുന്നു.