ചുരുക്കത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകളെല്ലാം കച്ചറ രാഷ്ട്രീയക്കാരുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. ഡോ ജോണ്‍ മത്തായിയും, ജോസഫ് മുണ്ടശേരിയും, യു ആര് അനന്തമൂര്‍ത്തിയും, കെ ജി അടിയോടിയും എല്ലാം തങ്ങളുടെ അതുല്യമായ അക്കാദിമിക വൈഭവം കൊണ്ടാണ് നമ്മുടെ സര്‍വ്വകലാശാലകളെ നയിച്ചത്്. എന്നാല്‍ രാഷ്ട്രീയക്കാരുടെ ചെല്ലം ചുമട്ടുകാരായ ഇപ്പോഴത്തെ പല വി സിമാരും തങ്ങളുടെ രാഷ്ട്രീയ യജമാന്മാരോടുള്ള പരിധിയില്ലാത്ത വിധേയത്വത്തിന്റെ പേരില്‍ മാത്രമാണ് സര്‍വ്വകലാശാലകളെ ഭരിക്കുന്നത്. അപ്പോള്‍ യോഗ്യതക്കൊക്കെ അവിടെ എന്ത് വില.