സമൂഹം കൂടെ കൊണ്ടു പോകേണ്ട ഒരു തന്ത്രം പറഞ്ഞു വെയ്ക്കുന്ന ചിത്രമാണ് 'സെയ്ഫ്': പ്രസാദ് കണ്ണന്‍

അപര്‍ണ ഗോപിനാഥ്, സിജു വിത്സന്‍, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രദീപ് കാളിയപുരത്ത് ഒരുക്കിയ ചിത്രം “സെയ്ഫ്” റിലീസ് ചെയ്ത് നാലാം ദിവസവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സെയ്ഫ് ഒരു സാധാരണ സിനിമയല്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രസാദ് കണ്ണന്‍.

ലെനിന്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രസാദ് അവതരിപ്പിക്കുന്നത്. ലെനിന്‍ ഇടിക്കുള അത്ര നല്ല കഥാപാത്രമല്ല എന്നാണ് തന്റെ
കഥാപാത്രത്തെ കുറിച്ച് പ്രസാദിന് പറയാനുള്ളത്. സെയ്ഫ് ഒരു സാധാരണ സിനിമ അല്ലെന്നും തിയേറ്ററിനകത്ത് ഒതുങ്ങാതെ പുറത്തേക്ക് വളരുന്ന ചില സവിശേഷതകള്‍ ചിത്രത്തിനുണ്ടെന്നും പ്രസാദ് പറയുന്നു.

“”ഇന്നത്തെ സമൂഹം കൂടെ കൊണ്ട് പോകേണ്ട, അറിഞ്ഞിരിക്കേണ്ട ഒരു തന്ത്രം ചിത്രത്തില്‍ പറഞ്ഞ് വെക്കുന്നു. സെയ്ഫ് ഒരു സാങ്കേതിക മികവിനൊപ്പം സഞ്ചരിക്കുന്നു”” എന്നും പ്രസാദ് ചിത്രത്തിനെ കുറിച്ച് പറയുന്നു. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.