അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം

അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കും. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി എന്നിവരുടെ ആഭിമുഖ്യത്തിലാണ് സൗജന്യ സേവനം ഒരുക്കുന്നത്.

വിദഗ്ദ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും ആസ്റ്റര്‍ വളന്റിയേഴ്‌സും അടങ്ങുന്ന സംഘം  ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിച്ച വാഹനങ്ങള്‍ സഹിതമാണ് അട്ടപ്പാടിയിലെത്തുന്നത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകളും അസുഖങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ജനിതക പരിശോധന ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും.

വിദഗ്ദ്ധ ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായ കുഞ്ഞുങ്ങള്‍ക്ക് തികച്ചും സൗജന്യമായി അത്തരം സേവനം നല്‍കുമെന്നും ആസ്റ്റര്‍ ഡി എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന, ആതുര സേവനവുമായി ബന്ധപ്പെട്ട ഏത് സൗകര്യങ്ങളും ഒരുക്കാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് തയാറാണെന്ന് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള) അറിയിച്ചു.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി