അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കും. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി എന്നിവരുടെ ആഭിമുഖ്യത്തിലാണ് സൗജന്യ സേവനം ഒരുക്കുന്നത്.
വിദഗ്ദ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും ആസ്റ്റര്‍ വളന്റിയേഴ്സും അടങ്ങുന്ന സംഘം ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിച്ച വാഹനങ്ങള്‍ സഹിതമാണ് അട്ടപ്പാടിയിലെത്തുന്നത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകളും അസുഖങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ജനിതക പരിശോധന ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും.
Read more
വിദഗ്ദ്ധ ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായ കുഞ്ഞുങ്ങള്‍ക്ക് തികച്ചും സൗജന്യമായി അത്തരം സേവനം നല്‍കുമെന്നും ആസ്റ്റര്‍ ഡി എം ഗ്രൂപ്പ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന, ആതുര സേവനവുമായി ബന്ധപ്പെട്ട ഏത് സൗകര്യങ്ങളും ഒരുക്കാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് തയാറാണെന്ന് ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള) അറിയിച്ചു.