2024 എലിമിനേറ്റർ 400 ജപ്പാനിൽ അവതരിപ്പിച്ച് കാവസാക്കി. ഏറ്റവും പുതിയ കവാസാക്കി എലിമിനേറ്റർ മോഡൽ രൂപകല്പനയിലും ബോഡി വർക്കിലും മുൻപുള്ളത് പോലെതന്നെയാണുള്ളത്. സ്റ്റാൻഡേർഡ്, എസ്ഇ, പ്ലാസ എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.
മാത്രമല്ല, മൊത്തത്തിലുള്ള പാക്കേജ് പുതുക്കുന്നതിനായി എലിമിനേറ്ററിന് കുറച്ച് പുതിയ പെയിൻ്റ് സ്കീമുകളും ലഭിച്ചു. ബേസ് മോഡൽ കറുപ്പ് നിറത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ പേൾ സാൻഡ് കാക്കിയിലും പേൾ സ്റ്റോം ഗ്രേയിലും ആണ് പ്ലാസ മോഡൽ എത്തുന്നത്. മറുവശത്ത്, എസ്ഇ ട്രിമ്മിന് മെറ്റാലിക് മാറ്റ് ഡാർക്ക് ഗ്രീനോടുകൂടിയ മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് അല്ലെങ്കിൽ എബോണിയോട് കൂടിയ ഫാൻ്റം ബ്ലൂ എന്നിവയുടെ ഡ്യുവൽ-ടോൺ ഓപ്ഷനുകളും ലഭിക്കുന്നു.
കൂടാതെ, കൂടുതൽ സുരക്ഷയ്ക്കായി ഫോൺ ചാർജിംഗ് പോർട്ടുകൾ, മുന്നിലും പിന്നിലും ജിപിഎസ് അനുയോജ്യമായ ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവയുൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ നിന്ന് പ്ലാസ, എസ്ഇ വേരിയന്റുകളിൽ ലഭിക്കും. കാവസാക്കി എലിമിനേറ്റർ എസ്ഇ-യ്ക്ക് ഒരു പുതിയ ഹെഡ്‌ലൈറ്റ് കൗളും ലഭിക്കുന്നതാണ്.
പുതിയ 398 സിസി പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ് 2024 കവാസാക്കി എലിമിനേറ്ററിന് കരുത്തേകുന്നത്. ഇത് 10,000 ആർപിഎമ്മിൽ 48 ബിഎച്ച്പിയും 8,000 ആർപിഎമ്മിൽ 37 എൻഎം ടോർക്കും നൽകുന്നു. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു സ്ലിപ്പർ ക്ലച്ച് ലഭിക്കുന്നു.
ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും ഡ്യുവൽ റിയർ സ്പ്രിംഗുകളിലും സസ്പെൻഡ് ചെയ്ത ട്രെല്ലിസ് ഫ്രെയിമിലാണ് എഞ്ചിൻ സ്ഥാപിച്ചിരിക്കുന്നത്. 18 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് റിയർ അലോയ് എന്നിവയിൽ ഘടിപ്പിച്ച 310 എംഎം ഫ്രണ്ടും 240 എംഎം റിയർ ഡിസ്‌ക്കും ഇതിൻ്റെ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. സുരക്ഷയ്ക്കായി ഇത് എബിഎസിൽ നിന്ന് പ്രയോജനം നേടുന്നു.
Read more
കാവസാക്കി എലിമിനേറ്റർ 400 മാർച്ചിൽ ജപ്പാനിലും തുടർന്ന് മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കും. അതേ മോഡൽ ഇന്ത്യയിലും എത്തുമോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്. 5.62 ലക്ഷം രൂപയ്ക്ക് ലഭ്യമായ നിലവിലെ തലമുറ കവാസാക്കി എലിമിനേറ്റർ 400 നേക്കാൾ ഉയർന്ന വിലയിൽ 2024 കവാസാക്കി എലിമിനേറ്റർ 400 എത്തുമെന്ന് പ്രതീക്ഷിക്കുന്നു.