സോള്‍ ഇലക്ട്രിക് ഈവ് ഇന്ത്യയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങി

ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഈവ് ഇന്ത്യയുടെ പുതിയ മോഡല്‍ സോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലിറങ്ങി.പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 1.40 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. എല്‍ഇഡി ഡിആര്‍എല്‍, ജിപിഎസ് നാവിഗേഷന്‍, പഐഒടി സൗകര്യങ്ങള്‍, യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഈവ് സോള്‍ എത്തുന്നത്.

ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിനൊപ്പം, ഈവ് രാജ്യത്ത് വിപുലമായ പ്ലാനുകളും പ്രഖ്യാപിച്ചു. ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റില്‍ നിന്ന് 5 ലക്ഷം യൂണിറ്റായി ഉയര്‍ത്തുന്നതിനൊപ്പം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഈവ് സോള്‍: അറിയേണ്ടതെല്ലാം

ഈവ് സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 1200 വാട്ട് ബോഷ് മോട്ടോറും ലിഥിയം ഫെറസ് ഫോസ്ഫേറ്റ് സ്വാപ്പ് ചെയ്യാവുന്നതും വേര്‍പെടുത്താവുന്നതുമായ ബാറ്ററിയാണ് ഉളളത്.രണ്ട് ബാറ്ററികളില്‍ നിന്നും 120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.അതായത്, ഉയര്‍ന്ന വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ അല്ലെങ്കില്‍ ഇക്കോ മോഡില്‍ മാത്രമേ ക്ലെയിം ചെയ്ത 120 കിലോമീറ്റര്‍ റേഞ്ച് കൈവരിക്കാനാകൂ. വേഗത യഥാക്രമം 50 കെ എം പി എച്ച്, 60 കെ എംപിച്ച് എന്നിങ്ങനെ ഉയരുന്ന മൂന്നാമത്തെ മോഡില്‍ റേഞ്ച് കുറയുകയും ചെയ്യുന്നു.സ്‌കൂട്ടര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം 3-4 മണിക്കൂര്‍ എടുക്കും. ബാറ്ററികള്‍ വേര്‍പെടുത്താവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായതിനാല്‍, അവ വീട്ടിലോ ഓഫീസിലോ പ്ലഗ്-ഇന്‍ ചെയ്ത് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. ഈവ് സോളിന് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ ടാഗിംഗ്, ജിയോ ഫെന്‍സിങ്, റിവേഴ്സ് മോഡ് എന്നിവയുള്ള ആന്റി-തെഫ്റ്റ് ലോക്കിംഗ് സിസ്റ്റവും ഈ വാഹനത്തിനുണ്ട്. 90 സെക്ഷന്‍ 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍ ഘടിപ്പിച്ച അലോയ് വീലുകളിലെത്തുന്ന ഇ-സ്‌കൂട്ടറില്‍ കീലെസ് സിസ്റ്റവും സെന്‍ട്രല്‍ ബ്രേക്കിംഗും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഡിസ്‌ക് ബ്രേക്കുകള്‍,കോംമ്പി ബ്രേക്കിംഗ് സിസ്റ്റം എന്നിവയും പുതിയ മോഡല്‍ ഇന്ത്യന്‍ പ്രത്യേകതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ നാല് സ്റ്റെപ്പ് ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനുമാണ് സോള്‍ ഇലക്ട്രിക്കിനുള്ളത്.

പുതുതായി പുറത്തിറക്കിയ ഈവ് സോളിന് പുറമെ, കമ്പനി സെനിയ എന്നൊരു ഇലക്ട്രിക് മോഡലും വില്‍ക്കുന്നുണ്ട്. 81,900 രൂപ വിലയുള്ള കമ്പനി ലൈനപ്പിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറാണിത്. 51,900 രൂപ മുതല്‍ 70,900 രൂപ വരെ വിലയുള്ള 4U, വിന്‍ഡ്, യുവര്‍, അഹാവ എന്നിവയാണ് മറ്റ് ഇ-സ്‌കൂട്ടറുകള്‍.ഈവ് ഇലക്ട്രിക് സ്‌കൂട്ടറുകളൊന്നും ഗവണ്‍മെന്റില്‍ നിന്നുള്ള ഫെയിം II സബ്‌സിഡിക്ക് യോഗ്യത നേടിയിട്ടില്ല. കാരണം അവയുടെ മുഴുവന്‍ നിരയിലും സ്ലോ-സ്പീഡ് സ്‌കൂട്ടറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് അടുത്തിടെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരം ലഭിച്ചിരുന്നു.

പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കാനും വില്‍പ്പന ശൃംഖലകളുടെ വിപുലീകരണത്തിനും പദ്ധതിയിടുന്നതായി കമ്പനി വ്യക്തമാക്കി.ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണത്തിനൊപ്പം, ത്രീ വീലര്‍ സെഗ്മെന്റിലേക്ക് കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളും പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.