ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് പുതിയ മോഡലായ ടൈഗര്‍ ടൈഗര്‍ 1200 അഡ്വഞ്ചര്‍ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്നു. ജിടി ,റാലി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ട്രയംഫ് ടൈഗര്‍ 1200 വരുന്നത്. ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന ട്രയംഫ് ടൈഗര്‍ 1200 വളരെ ഭാരം കുറഞ്ഞതും കൂടുതല്‍ ശക്തവുമായ മോഡലുകളായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
പുതിയ ടൈഗറിന് മുന്‍ തലമുറയെ അപേക്ഷിച്ച് 25 കിലോയില്‍ കൂടുതല്‍ ഭാരം കുറവാണ്. മാത്രമല്ല പുതിയ 1160 സിസി ട്രിപ്പിള്‍ എഞ്ചിനായിരിക്കും എന്നും അറിയുന്നു. പുതിയ ടൈഗറിന് മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറന്റിയും കൂടാതെ ഇതിന് 16,000 കിലോമീറ്ററോ 12 മാസമോ ഉയര്‍ന്ന സേവന ഇടവേളയും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ട്രയംഫ് ടൈഗര്‍ 1200 – സവിശേഷതകള്‍
ട്രയംഫ് ടൈഗര്‍ 1200 ന് കരുത്തേകുന്നത് ഒരു പുതിയ 1,160 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഒപ്പം ഫയറിംഗ് ഓര്‍ഡറോടുകൂടിയ സവിശേഷമായ ടി-പ്ലെയ്ന്‍ ട്രിപ്പിള്‍ ക്രാങ്കും. ടൈഗര്‍ 1200-ന്റെ 1,160 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 9,000 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 130 എന്‍ എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.
ഇതിന്റെ മുന്‍ഭാഗം സെമി-ആക്ടീവ് ഡാംപിങ്ങോടു കൂടിയ ഷോവ 49 എം എം യുഎസ്ഡി ഫോര്‍ക്കുകളാണ്. പിന്നില്‍, സെമി-ആക്ടീവ് ഡാംപിംഗും ഓട്ടോമാറ്റിക് ഇലക്ട്രോണിക് പ്രീലോഡ് അഡ്ജസ്റ്റ്മെന്റും ഉള്ള ഷോവ മോണോഷോക്ക് ഈ അഡ്വഞ്ചര്‍ ബൈക്കിന്റെ സവിശേഷതയാണ്. ജിടി വേരിയന്റുകളില്‍ 200 എംഎം ട്രാവലും റാലി മോഡലുകള്‍ക്ക് 220 എംഎം ട്രാവലും ലഭിക്കും.
പുതിയ എഞ്ചിന്‍ അതിന്റെ ഏറ്റവും അടുത്ത ഷാഫ്റ്റ് ഓടിക്കുന്ന എതിരാളിയേക്കാള്‍ ഏകദേശം 14 ബിഎച്ച്പി കൂടുതല്‍ ഉത്പാദിപ്പിക്കുമെന്ന് ട്രയംഫ് അവകാശപ്പെടുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ട്രയംഫ് ടൈഗര്‍ 1200-ന് ഫെയ്ക്ക് അലുമിനിയം ഔട്ട്‌റിഗറുകളുള്ള ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമും ബോള്‍ട്ട്-ഓണ്‍ അലുമിനിയം റിയര്‍ സബ്‌ഫ്രെയിമുമുണ്ട്. പുതിയ ട്രയംഫ് ടൈഗര്‍ 1200 ന് ബ്രെംബോ എം 4.30 സ്റ്റൈലിമ മോണോബ്ലോക്ക് റേഡിയല്‍ കാലിപ്പറുകളുള്ള ട്വിന്‍ 320 എം എം ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. പിന്‍ഭാഗത്ത്, ടൈഗര്‍ 1200-ന് ബ്രെംബോ സിംഗിള്‍-പിസ്റ്റണ്‍ കാലിപ്പറോടുകൂടിയ 282എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്.
തെരഞ്ഞെടുത്ത മോഡലിനെ ആശ്രയിച്ച് ട്രയംഫ് ടൈഗര്‍ 1200 ന്റെ നീളം 2,245 എം എമ്മിനും 2,290 എം എമ്മിനും ഇടയിലാണ്. ബൈക്കിന് 849 എംഎം വീതിയും ജിടി മോഡലുകള്‍ക്ക് 1,436 എംഎം മുതല്‍ 1,497എംഎം വരെയാണ് ഉയരം. റാലി വേരിയന്റുകള്‍ക്ക് 1,487 എംഎം, 1,547 എംഎം എന്നിങ്ങനെയാണ്. ടൈഗര്‍ 1200 ന്റെ വീല്‍ബേസിന് 1,560 എംഎം നീളമുണ്ട്. ക്രമീകരിക്കാവുന്ന സീറ്റ് ഉയരം ജിടി മോഡലുകളില്‍ 850 എംഎം മുതല്‍ 870എംഎം വരെയും റാലി വേരിയന്റുകളില്‍ 87 എംഎം, 895 എംഎം വരെയും വ്യത്യാസപ്പെടുന്നു.
ബേസ് ടൈഗര്‍ 1200 ജിടി മോഡല്‍ സ്‌നോഡോണിയ വൈറ്റില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാവുക. 1200 റാലി പ്രോയും റാലി എക്‌സ്‌പ്ലോററും സാധാരണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ജിടി യായി ഒരു പ്രത്യേക മാറ്റ് കാക്കി കളര്‍വേയ്‌ക്കൊപ്പം ലഭിക്കും. കോണ്ടിനെന്റലുമായി സഹകരിച്ച് വികസിപ്പിച്ച ട്രയംഫിന്റെ പുതിയ ബ്ലൈന്‍ഡ് സ്‌പോട്ട് റഡാര്‍ സംവിധാനവും ടൈഗര്‍ 1200-ന്റെ എക്‌സ്‌പ്ലോറര്‍ വേരിയന്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ സിസ്റ്റവും ഉണ്ടാകും. കൂടാതെ ടൈഗര്‍ 1200 എല്ലാ മോഡലുകളിലും 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, കോളുകള്‍ എടുക്കാനുള്ള കഴിവ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എല്ലാ ടൈഗര്‍ 1200 മോഡലുകള്‍ക്കും സ്റ്റാന്‍ഡേര്‍ ഡായി ഘടിപ്പിച്ചിരിക്കുന്ന മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കിയ ഗോപ്രോ അസിസ്റ്റ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.
Read more
ട്രയംഫ് ടൈഗര്‍ 1200 ജിടി, 1200 ജിടി പ്രോ, 1200 റാലി എന്നിവയെല്ലാം 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുകളോടെയാണ് വിപണിയിലെത്തുന്നത്. ജിടിയുടെയും റാലിയുടെയും എക്‌സ്‌പ്ലോറര്‍ വകഭേദങ്ങള്‍ ഇന്ധന ടാങ്കിനെ 50 ശതമാനം മുതല്‍ 30 ലിറ്റര്‍ വരെ വികസിപ്പിക്കുന്നു. എല്ലാ റൈഡിംഗ് സാഹചര്യങ്ങളിലും പരമാവധി റൈഡര്‍ നിയന്ത്രണത്തിനായി ത്രോട്ടില്‍ റെസ്‌പോണ്‍സ്, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സസ്പെന്‍ഷന്‍ ക്രമീകരണങ്ങള്‍ എന്നിവ ക്രമീകരിക്കുന്ന ആറ് റൈഡിംഗ് മോഡുകളും ഓഫറിലുണ്ട്.