ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള എല്ലാ പള്ളികളുടെയും വിശദാംശങ്ങള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. മലങ്കര സഭയുടെ കീഴിയിലുള്ള പള്ളി ഭരണത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി ഉത്തരവിട്ടു.

സുപ്രീംകോടതി പതിനേഴാം തീയതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തുവന്നു. സംസ്ഥാന സര്‍ക്കാരിനോട് അഞ്ച് വിഷയങ്ങളിലെ വിശദാംശങ്ങള്‍ കൈമാറാനാണ് കോടതിയുടെ നിര്‍ദ്ദേശം. കേരളത്തിലെ ഓര്‍ത്തോഡോക്സ്, യാക്കോബായ വിശ്വാസികളുടെ എണ്ണം. പഞ്ചായത്ത് അടിസ്ഥാനത്തിലോ, സബ് ഡിവിഷന്‍ അടിസ്ഥാനത്തിലോ ആകണം ഇരുവിഭാഗത്തില്‍പെട്ട വിശ്വാസികളുടെയും എണ്ണം സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറേണ്ടത്.

സംസ്ഥാനത്തെ പള്ളികളുടെ കണക്ക്. വില്ലേജ് അടിസ്ഥാനത്തിലോ, സബ് ഡിവിഷന്‍ അടിസ്ഥാനത്തിലോ ഉള്ള കണക്കാണ് കൈമാറേണ്ടത്. ഓരോ പള്ളിയുടെയും ഭരണം ആരാണ് നടത്തുന്നത് എന്ന് അറിയിക്കണം. അതായത് പള്ളി ഭരണം ഓര്‍ത്തോഡോക്സ് വിഭാഗത്തിനാണോ, യാക്കോബായ വിഭാഗത്തിനാണോ എന്ന കാര്യം അറിയിക്കണം.

Read more

തര്‍ക്കത്തിലുള്ള പള്ളികളുടെ വിശദാംശങ്ങള്‍ 5. ഈ പള്ളി ഇടവക അംഗങ്ങളില്‍ ആരൊക്കെ, ഏത് വിഭാഗത്തില്‍ ആണെന്നതിന്റെ വിശദാംശങ്ങള്‍. ഇടവക രജിസ്ട്രികള്‍ കൈമാറാന്‍ ഇരുവിഭാഗങ്ങള്‍ക്കും സുപ്രീംകോടതി അനുമതി നല്‍കി. കേസില്‍ ജനുവരി 29, 30 തീയതികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.