ഇത് ടൊയോട്ട മാജിക് ! തിയതി കുറിക്കപ്പെട്ടു; ടെയ്സര്‍ ഇന്ത്യയിലേക്ക് !

മാരുതി സുസുക്കി ഫ്രോങ്ക്‌സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ള ടെയ്‌സറിന്റെ ലോഞ്ചിലൂടെ ടൊയോട്ട 2024-ൽ തുടക്കം കുറിക്കാൻ പോവുകയാണ്. വളരെക്കാലമായി ഇന്ത്യൻ വിപണി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ് ഫ്രോങ്ക്‌സിൻ്റെ ടൊയോട്ടയുടെ റീബാഡ്ജ് ചെയ്‌ത പതിപ്പ്. ഇപ്പോൾ ഔദ്യോഗികമായി വാഹനത്തിൻ്റെ അരങ്ങേറ്റം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. ഏപ്രിൽ 3 -നാണ് വാഹനത്തിന്റെ ലോഞ്ച്.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചില സൗന്ദര്യ വർധക വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീബാഡ്ജ്‌ ചെയ്ത ഫ്രോങ്ക്‌സിൻ്റെ അപ്‌ഡേറ്റുകൾ നിലവിൽ വിപണിയിലുള്ള ബലേനോ – ഗ്ലാൻസ എന്നിവയ്ക്ക് സമാനമായിരിക്കും എന്നും പ്രതീക്ഷിക്കാം.

അപ്പ്ഡേറ്റ് ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, പുത്തൻ സിഗ്നേച്ചർ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഡിസൈനുമായി വരുന്ന അലോയ് വീലുകൾ, പരിഷ്കരിച്ച പിൻ ബമ്പറിനൊപ്പം പുതിയ ടെയിൽ ലാമ്പുകൾ എന്നിവയും ഇതിൽ പ്രതീക്ഷിക്കാം. ഷീറ്റ് മെറ്റൽ മാറ്റങ്ങളൊന്നും വാഹനത്തിൽ ഉണ്ടാകില്ല.

ഇന്റീരിയറിൽ ഡാഷ്‌ബോർഡ് ഫ്രോങ്ക്‌സിന് സമാനമായിരിക്കും. ഇത് പുതിയ കളർ ഷെയ്ഡുകളിലും ട്രിം മെറ്റീരിയലുകളിലും ടൊയോട്ട പൂർത്തിയാകും എന്നാണ് പ്രതീക്ഷ. സീറ്റുകൾക്ക് പുതിയ അപ്ഹോൾസ്റ്ററി ലഭിക്കാനും സാധ്യതയുണ്ട്.

ഫ്രോങ്ക്‌സിന് രണ്ട് എഞ്ചിനുകൾ മാരുതി സുസുക്കി ഓഫർ ചെയ്യുന്നുണ്ട്. 100 ബിഎച്ച്പി പവറും 147 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് യൂണിറ്റ്, കൂടാതെ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന 90 ബിഎച്ച്പി മാക്സ് പവറും, 113 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളുമാണ് വരുന്നത്.

ഓട്ടോമാറ്റിക് ഗിയബോക്സിനെ സംബന്ധിച്ചിടത്തോളം ടർബോ-പെട്രോൾ പതിപ്പിന് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ലഭിക്കുന്നു, അതേസമയം NA പെട്രോളിന് 5 സ്പീഡ് AMT യൂണിറ്റ് ലഭിക്കുന്നു. 1. 2 ലിറ്റർ പെട്രോൾ എഞ്ചിൻ ടൊയോട്ട ടെയ്‌സറിലേക്ക് കൊണ്ടുപോകും എന്നുറപ്പാണ്. 80 ശതമാനത്തിലധികം ഫ്രോങ്ക്സ് ഉപഭോക്താക്കൾ ഈ എഞ്ചിൻ തെരഞ്ഞെടുക്കുന്നു.

അതേസമയം ബൂസ്റ്റർജെറ്റും കമ്പനി ഉപയോഗിക്കുമോ എന്ന് കണ്ടറിയണം. അഥവാ ഉപയോഗിക്കുകയാണെങ്കിൽ പ്രാഥമികമായി ഹൈബ്രിഡുകളും ഡീസലുകളും ആധിപത്യം പുലർത്തുന്ന ടൊയോട്ടയുടെ എഞ്ചിൻ ലൈനപ്പിലെ ആദ്യത്തെ ടർബോ പെട്രോൾ മോട്ടോറായിരിക്കും ഇത്. ഫ്രോങ്ക്സ് ഒരു സിഎൻജി പവർട്രെയിൻ ഓപ്ഷനിലും ലഭ്യമാണ്.

Read more

ഫ്രോങ്ക്‌സിന് പുറമെ ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ മറ്റ് കോംപാക്ട് എസ്‌യുവികൾക്കും ഇതൊരു എതിരാളിയായിരിക്കും. വിലയുടെ കാര്യത്തിൽ മാരുതി ഫ്രോങ്ക്‌സിനേക്കാൾ ചെറിയ വിലക്കയറ്റം പ്രതീക്ഷിക്കാം.