രണ്ടാംവരവിന് ഒരുങ്ങി മഹീന്ദ്രയുടെ തുറുപ്പുചീട്ട്; പുതുക്കിയ ബൊലേറോ വിപണിയിലേക്ക്

പുതിയ മാറ്റങ്ങളും പരിഷ്‌കാരങ്ങളുമായി മഹിന്ദ്രയുടെ ജനപ്രിയ മോഡല്‍ ബൊലേറോ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തുകയാണ്. മഹീന്ദ്രയുടെ എക്കാലത്തെയും മികച്ച വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് ബൊലേറോ. രണ്ട് പതിറ്റാണ്ടുകളായി വില്‍പ്പനയ്ക്കെത്തിയതിന് ശേഷം ചെറിയ പരിഷ്‌ക്കാരങ്ങള്‍ ഉപയോഗിച്ച് കമ്പനി വാഹനത്തെ സ്ഥിരമായി പുതുക്കുന്നുമുണ്ട്. പുതിയതായി രണ്ട് എയര്‍ബാഗുകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് പുത്തന്‍ ബൊലേറോയുടെ വരവ്.

കഴിഞ്ഞ മാര്‍ച്ചിലാണ് ബൊലേറോയുടെ അവസാന ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയത്. അതില്‍ ബിഎസ്-6 മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എഞ്ചിന്‍ നവീകരണവും നടത്തിയിരുന്നു.പുതിയ പരിഷ്‌ക്കാരങ്ങളുമായി ബൊലേറോ ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡ്യുവല്‍-ടോണ്‍ പെയിന്റും പുതിയ സിംഗിള്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകളും ഉപയോഗിച്ച് ചില നവീകരണങ്ങള്‍ കാണാമെങ്കിലും അതിന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ ബൊലേറോയില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പറയുന്നത്.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ ട്രീറ്റ്മെന്റോടുകൂടിയ ഒരു പുതിയ റെഡ് കളര്‍ ഓപ്ഷന്‍ ബൊലേറോയുടെ നിരയിലേക്ക് എത്തും.

2022 Mahindra Bolero Facelift Rumoured To Launch In January 2022

വൈറ്റ്, സില്‍വര്‍, ബ്രൗണ്‍ എന്നീ മൂന്ന് മോണോടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ബൊലേറോ നിലവില്‍ ലഭ്യമാണ്.പുറത്തിറങ്ങാന്‍ പോകുന്ന പുതിയ മോഡലിന്റെ ഇന്റീയറില്‍ വലിയ മാറ്റം പ്രതീക്ഷിക്കാം.ആധുനിക ഫീച്ചര്‍ പരിഷ്‌ക്കാരങ്ങള്‍ ഒന്നുംതന്നെ ലഭിക്കില്ലെങ്കിലും സുരക്ഷയ്ക്കാണ് ഇനി മുതല്‍ മുന്‍ഗണ കൊടുക്കുക എന്ന് മഹേന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.നിലവില്‍ ഒരു ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് മാത്രമായി എത്തുന്ന ബൊലേറോ ഡ്യുവല്‍ എയര്‍ബാഗ് സംവിധാനവുമായാകും ഇനി വിപണിയില്‍ എത്തുക. വരുന്ന ഏപ്രില്‍ മുതല്‍ എല്ലാ പുതിയ കാറുകളിലും ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ബൊലേറോയില്‍ ഒരു പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് ഘടിപ്പിക്കേണ്ടിവരുമ്പോള്‍ ഡാഷ്ബോര്‍ഡിലും മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.

Mahindra Bolero Neo coming soon | Autocar India

നിലവില്‍ ബൊലേറോയ്ക്ക് ഡാഷ്ബോര്‍ഡിന്റെ പാസഞ്ചര്‍ വശത്ത് ഒരു ചങ്കി ഗ്രാബ് ഹാന്‍ഡിലാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒരു എയര്‍ബാഗിന് ഇടം നല്‍കുന്നില്ല, ആയതിനാല്‍ ഒരു പാസഞ്ചര്‍ എയര്‍ബാഗിനെ ഉള്‍ക്കൊള്ളുന്നതിനായി ഈ ഭാഗം മഹീന്ദ്ര പരിഷ്‌ക്കരിക്കും.ഒരു പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് കൂട്ടിചേര്‍ക്കുന്നത് മാറ്റിനിര്‍ത്തിയാല്‍ വാഹനത്തിന്റെ ഫീച്ചറുകളിലോ ഉപകരണങ്ങളിലോ ബ്രാന്‍ഡ് ഒരു മാറ്റവും നടപ്പിലാക്കിയേക്കില്ല.അതായത് AUX, USB കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ മ്യൂസിക് സിസ്റ്റം, മാനുവല്‍ എയര്‍ കണ്ടീഷനിംഗ്, കീലെസ്സ് എന്‍ട്രി, പവര്‍ സ്റ്റിയറിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം തന്നെയാകും മഹീന്ദ്ര ബൊലേറോ വിപണിയില്‍ എത്തുന്നത്.

2022 Mahindra Bolero Facelift Launch Next Month - Scoop

രാജ്യത്ത് മെറ്റല്‍ ബമ്പറുകളുള്ള ഒരേയൊരു വാഹനമാണ് ബൊലേറോ.ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ വാഹനത്തിന് എടുത്തു പറയാനുണ്ട്. 1.5 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ഡീസല്‍ mHawk75 എഞ്ചിന്‍ തന്നെയായിരിക്കും പുതുക്കിയ വാഹനത്തിലും തുടരുക. ഇത് പരമാവധി 75 ബിഎച്ച് പി കരുത്തില്‍ 210 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പിന്‍വീല്‍ ഡ്രൈവ് വാഹനമായതിനാല്‍ ബൊലേറോയ്ക്ക് ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റില്ല.നിലവില്‍ ബൊലേറോയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 8.71 ലക്ഷം മുതല്‍ 9.70 ലക്ഷം വരെയാണ്. പരിഷ്‌ക്കരണം ലഭിക്കുന്നതോടെ വില നിലവിലെ മോഡലിനേക്കാള്‍ നേരിയ തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.