- ഈ അംഗീകാരം ലഭിച്ച ഏക ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലീഡര്‍
യൂറോമണി അവാര്‍ഡ്‌സ് ഓഫ് എക്‌സലന്‍സ് 2020, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എച്ച്ഡിഎഫ്‌സി ബാങ്ക് എംഡി ആദിത്യ പുരിക്ക്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലീഡര്‍ക്ക് ഇത്തരത്തിലൊരു അവാര്‍ഡ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ലോകോത്തര നിലവാരമുള്ളൊരു ബാങ്ക് കെട്ടിപ്പടുത്തിയതിനുള്ള പാടവത്തിനാണ് പ്രസിദ്ധീകരണം അദ്ദേഹത്തെ അംഗീകരിച്ചത്. എച്ച്ഡിഎഫ്‌സി പോലൊരു സ്ഥാപനം പടുത്തുയര്‍ത്തുന്ന സമയത്ത്, ഇന്ത്യയില്‍ സമാനമായ മറ്റൊരു സ്ഥാപനം ഇല്ലായിരുന്നു. അടുത്ത മാസം ബാങ്കില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ആദിത്യ പുരിയെ തേടി അംഗീകാരം എത്തിയിരിക്കുന്നത്.
“ആദിത്യ പുരി 1994-ല്‍ എച്ച്ഡിഎഫ്‌സിക്ക് അടിസ്ഥാനമിട്ടതോടെ അതിന്റെ വിജയം ഗുണനിലവാരത്തിന് അനുസരിച്ച് കണക്കാക്കാം. ബാങ്കുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ പൊതുവേ ഒരുപാട് നാടകങ്ങള്‍ അരങ്ങേറാറുണ്ട്. അതില്‍ തട്ടിപ്പുകളും എഴുതിത്തള്ളലുകളുമൊക്കെ സംഭവിക്കാറുണ്ട്. എന്നാല്‍ എച്ച്ഡിഎഫ്‌സില്‍ ഇതൊന്നും സംഭവിച്ചില്ല, ബാങ്ക് വളരുക മാത്രമാണ് ചെയ്തത്” – മാഗസിന്‍ എഡിറ്റോറിയലില്‍ എഴുതി
എഡിറ്റോറിയലിന്റെ പൂര്‍ണരൂപം വായിക്കാം:
“ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും സംഭാവനകളെ ഞാന്‍ ഓര്‍ക്കുകയാണ്. അവരില്‍ ഓരോരുത്തരുടെയും പേരില്‍ വിനയപുരസരം ഞാന്‍ ഈ അംഗീകാരം സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായിരുന്ന എല്ലാവരുടെയും പിന്തുണയും സഹകരണവും ഇല്ലായിരുന്നുവെങ്കില്‍ ഈ യാത്ര ഇത്ര സുഗമമാകുമായിരന്നില്ല” – ആദിത്യ പുരി പറഞ്ഞു.
പുരിയുടെ പ്രവര്‍ത്തനകാലയളവില്‍ അദ്ദേഹം ശ്രദ്ധിച്ചത് ഇക്കാര്യങ്ങളിലാണ്:
- ഇടവിടാതെ ഉപഭോക്താക്കളിലുള്ള ശ്രദ്ധ
- എല്ലാ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും മൂല്യം
- സമൂഹത്തിന് തിരികെ നല്‍കല്‍
- അതിലെല്ലാമുപരി വിശ്വാസ്യതയുള്ളൊരു ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍
“പ്രശ്‌നത്തിലായ സ്ഥാപനങ്ങള്‍ക്ക് പണം കടം നല്‍കി കൊള്ളലാഭം കൊയ്യാനുള്ള റിസ്‌ക്ക് ബാങ്ക് എടുത്തിട്ടില്ല. റിസ്‌ക്കുകള്‍ എടുക്കാതിരുന്നിട്ടും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായി ഇത് മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടിരട്ടി മൂല്യമുണ്ട് ഈ ബാങ്കിന്. 2012-ല്‍ പ്രൈസ് ടു ബുക്ക് അനുപാതം ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും കൂടുതലായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്കിന്” – എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.
Read more
ഉപഭോക്തൃ ഫോക്കസ്, ഓപ്പറേഷണല്‍ എക്‌സലന്‍സ്, പ്രോഡക്റ്റ് ലീഡര്‍ഷിപ്പ്, പീപ്പിള്‍, സസ്റ്റെയ്‌നബിളിറ്റി തുടങ്ങിയ കോര്‍ മൂല്യങ്ങളില്‍ ബാങ്ക് വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.