ട്രാഫിക് പാഠ്യശാല പദ്ധതിക്കായി പൊലീസുമായി കൈകോര്‍ത്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

ട്രാഫിക് പാഠ്യശാല എന്ന റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കും തിരുവനന്തപുരം പൊലീസും സഹകരിക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ ബോധവത്ക്കരണം നടത്തി റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരത്തില്‍ സംഘടിപ്പിച്ച പരിപാടി ട്രാഫിക് എസിപി എം.കെ. സുല്‍ഫിക്കര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് സോണല്‍ ഹെഡ് (സൌത്ത് കേരള) ശ്രീകുമാര്‍ നായരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ട്രാഫിക് പാഠ്ശാല വോളന്റിയര്‍മാര്‍ നടത്തിയ ബോധവത്ക്കരണ റാലി ഇരുവരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

നഗരത്തിലെ പ്രധാന വഴികളായ പട്ടം പൊറ്റക്കുഴി റോഡ്, പ്ലാമൂഡ് ജംഗ്ഷന്‍, എംജി റോഡ്, കെഎസ്ആര്‍ട്ടിസി സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വഴുതക്കാട് തൈക്കാട് സ്‌ട്രെച്ച്, അമ്പലമുക്ക് ജംഗ്ഷന്‍, കന്നമാറ മാര്‍ക്കറ്റ്, ഓള്‍ ഇന്ത്യ റേഡിയോ റോഡ്, ചാലെ മാര്‍ക്കറ്റ്, പാളയം മാര്‍ക്കറ്റ് റോഡ്, പവര്‍ ഹൌസ് റോഡ്, ഡിപിഐ റോഡ്, കവഡിയാര്‍ അമ്പലമുക്ക് റോഡ്, ഈസ്റ്റ് ഫോര്‍ട്ട് എന്നീ മേഖലകളെ ഈ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.