രാജ്യത്തെ ജിഡിപി വളര്‍ച്ച 6.6 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തൊട്ടു മുമ്പത്തെ പാദത്തില്‍ ഏഴ് ശതമാനത്തില്‍ നിന്ന് ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കടുത്ത തൊഴിലില്ലായ്മയും മൂലം വരുമാനം നിലച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ജിഡിപി ഇടിയാന്‍ പ്രധാന കാരണം.
ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ 7 ശതമാനം വളര്‍ച്ചയില്‍ നിന്ന് 7.5 ശതമാനം വളര്‍ച്ചയെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.
Read more
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ 60 ശതമാനത്തോളം ഉപഭോക്ത വിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനത്തോളം കുറവ് ഇവിടെ രേഖപ്പെടുത്തി.കാര്‍ഷിക മേഖലയാണ് കൂടുതല്‍ പ്രതിസന്ധി രേഖപ്പെടുത്തയിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ രാജ്യത്തെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടായി.മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ് നിരക്കായ 4.6 ല്‍ നിന്ന് 2.7 ശതമാനമായിട്ടാണ് ഇടിവുണ്ടായത്.