വിദേശത്ത് പഠനവും ജോലിയും ജീവിതവും സ്വപ്നം കാണുന്നവര്‍ക്ക് അത് സാധ്യമാക്കിക്കൊണ്ട് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ് രേണു എ യും, കൊച്ചി ആസ്ഥാനമായ ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡും. ഒന്നര ലക്ഷത്തോളം മനുഷ്യരുടെ വിദേശ സ്വപ്നങ്ങള്‍ സാധ്യമാക്കി കൊടുക്കാന്‍ വനിത സംരംഭകയായ രേണുവിന്റെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിന് ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്.
ഉത്തരവാദിത്വവും കൃത്യതയും വേണ്ട വിസാ നടപടികള്‍ വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്‌സ്പീഡിന്റെ പ്രത്യേകത. ഇമിഗ്രേഷന്‍, സ്റ്റഡി, വിദേശ കണ്‍സള്‍ട്ടന്‍സി മേഖലയില്‍ ഒരു വനിത നേത്യത്വം നല്‍കുന്ന ആദ്യ സ്ഥാപനം കൂടിയാണ്. നിലവില്‍, ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയും, പ്രൊഫഷണലുകള്‍ക്ക് വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ രേണുവിന് കഴിഞ്ഞിട്ടുണ്ട്.
വിസ അപേക്ഷകളില്‍ 99.87 ശതമാനം വിജയശതമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സേവനത്തിന്റെ നിലവാരം കൂടുതല്‍ ഉയര്‍ത്തുവാനും വിസ ഫയലിംഗ് കുറ്റമറ്റതാക്കുവാനും വേണ്ടി ഈ രംഗത്ത് 531-Zero പ്രോസസ്സ് എന്ന ഡോക്യൂമെന്റഷന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചതും ഗോഡ്‌സ്പീഡ് ആണ്.
ഒരു ഉപഭോക്താവിന്റെ വിദേശ സ്വപ്നങ്ങള്‍ സാധ്യമാക്കുന്നത് മാത്രമല്ല അവരെ ജോലിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കുന്ന രാജ്യത്ത് എത്തിക്കുകയും അവിടെ അവര്‍ക്ക് വേണ്ട സഹായങ്ങളും ഗോഡ്‌സ്പീഡ് ചെയ്യുന്നു. ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന സ്ഥാപനമെന്ന നിലയില്‍ ഗോഡ്സ്പീഡിന്റെ തൊഴില്‍ ശക്തിയില്‍ 90 ശതമാനം വനിതകളാണ്.
സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി അവര്‍ക്ക് ഈ മേഖലയില്‍ ആവശ്യമായ നൈപുണ്യം നല്‍കി തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കൂടി ഗോഡ്സ്പീഡ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ചെയ്തു വരുന്നുണ്ട്.
രേണുവിനൊപ്പം സിനിമ സംവിധായകനും നിര്‍മ്മാതാവുമായ ജീവിത പങ്കാളി അനുപ് കണ്ണന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. 531-Zero പ്രോസസ് അവതരിപ്പിച്ചത് അനുപാണ്. നിലവില്‍ കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, ബാംഗ്ലൂര്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ഗോഡ്‌സപീഡിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഗോഡ്‌സ്പീഡിന്റെ സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് രേണുവും ഗോഡ്‌സപീഡും.
ഗോഡ്‌സ്പീഡിന്റെ പ്രത്യേകതകള്‍:
വൈദഗ്ധ്യവും പ്രൊഫഷണലിസവും: കനേഡിയന്‍ ഇമിഗ്രേഷനായി ആര്‍സിഐസി രജിസ്റ്ററേഷനുള്ള കണ്‍സള്‍ട്ടന്റുമാരും ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനായി ഒന്നിലധികം മാരാ ഏജന്റുമാരും ഉള്‍പ്പെടുന്നു. ഇത് വിദഗ്ധ മാര്‍ഗനിര്‍ദേശം ഉറപ്പാക്കുന്നു.
നൂതനമായ പ്രക്രിയകള്‍: 531-Zero പ്രോസസ് വിസ അപേക്ഷകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു.
സമഗ്രമായ സേവനങ്ങള്‍: വിസ അപേക്ഷകള്‍ മുതല്‍ ആ രാജ്യത്ത് എത്തിയതിന് ശേഷമുള്ള സേവനങ്ങള്‍ വരെ ഉറപ്പ് നല്‍കുന്നു.
ഉപഭോക്ത്യ കേന്ദ്രികൃത സമീപനം: ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ക്വാളിറ്റി അഷ്വറന്‍സ് വകുപ്പ് മാനേജിംഗ് ഡയറക്ടര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more
സുതാര്യ സേവനങ്ങള്‍: പൂര്‍ണ്ണമായും ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസൃതമായി സുതാര്യവും സത്യസന്ധവുമായി നടപടികള്‍ പൂര്‍ത്തികരിക്കുന്നു.