മഹാമാരിക്കാലത്ത് ഡോക്ടര്‍മാര്‍ നല്‍കിയ നിസ്തുല സേവനത്തെ ആദരിക്കാന്‍ #സലാംദില്‍സേ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. ഹൃദയാഭിവാദ്യങ്ങള്‍ എന്ന അര്‍ത്ഥം വരുന്ന ഈ പദ്ധതി ഡോക്ടര്‍മാരെ ആദരിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കും.
ജൂണ്‍ 23-ന് അവതരിപ്പിച്ച #സലാംദില്‍സേ, സ്വന്തം ജീവന്‍ പണയപ്പെടുത്തി മഹാമാരിക്കെതിരെ പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാന്‍ പൊതുജനങ്ങള്‍ക്കൊരു പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കുകയും അതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, www.salaamdilsey.com എന്നൊരു വെബ് പ്ലാറ്റ്‌ഫോം ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഈ മൈക്രോസൈറ്റില്‍ എത്തി ഡോക്ടര്‍മാര്‍ക്കായി പൊതുജനങ്ങള്‍ക്ക് നന്ദി സന്ദേശങ്ങള്‍ അയയ്ക്കാം. ഇത് ഇമെയില്‍, സോഷ്യല്‍മീഡിയ, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ പങ്കിടാനുമാകും.
ഡോക്ടര്‍മാരുടെ ദേശീയ ദിനത്തില്‍ ബാങ്ക് “”വോള്‍ ഓഫ് ഡെഡിക്കേഷന്‍”” അനാവരണം ചെയ്യും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വോര്‍ളിയിലുള്ള കോര്‍പ്പറേറ്റ് ഓഫീസിന് മുന്നിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെമ്പാട് നിന്നും ഡോക്ടമാര്‍ക്കായുള്ള നന്ദി സന്ദേശങ്ങളുടെ കൊളാഷായിരിക്കും ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഡോക്ടര്‍മാരോടുള്ള ബാങ്കിന്റെ നന്ദി സൂചനാര്‍ത്ഥം, പദ്മ ഭൂഷണ്‍ ഡോ. നരേഷ് ത്രെഹാനെ ബാങ്ക് വെര്‍ച്വലായി ആദരിച്ചു. വിഖ്യാത കാര്‍ഡിയോവാസ്‌കുലാര്‍, കാര്‍ഡിയോതൊറാസിക് സര്‍ജനായ അദ്ദേഹം മേദാന്ത – ദ് മെഡിസിറ്റി എന്ന 1500 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും ചീഫ് കാര്‍ഡിയാക് സര്‍ജനുമാണ്.
പദ്ധതിയുടെ ലോഞ്ചിനോട് അനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്കായി മ്യൂസിക്കല്‍ ട്രിബ്യൂട്ടും പുറത്തിറക്കി. രാജ്യത്തിന്റെ റിമോട്ട് ഭാഗങ്ങളിലുള്ള ബാങ്ക് ജീവനക്കാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍തം വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:-
“സലാംദില്‍സേയിലൂടെ, ഡോക്ടര്‍മാരോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പ്രകടിപ്പിക്കുകയാണ് ഞങ്ങള്‍. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും മഹാമാരിക്കെതിരെ പോരാടുകയായിരുന്നു അവര്‍. ദിവസം മുഴുവന്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടര്‍മാരെ സംബന്ധിച്ച് കഷ്ടപ്പാടിന്റെ കാലമായിരുന്നു കഴിഞ്ഞു പോയത്.””
Read more
രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് ഡോക്ടര്‍മാരുടെ ദിനം”” – എച്ച്ഡിഎഫ്‌സി ബാങ്ക്, ഗവണ്‍മെന്റ്, ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ബിസിനസ്, ബിസി പാര്‍ട്ണര്‍ഷിപ്പ്‌സ്, ഇന്‍ക്ലൂസീവ് ബാങ്കിംഗ്, സ്റ്റാര്‍ട്ട്അപ്പ്‌സ് എന്നിവയുടെ ഗ്രൂപ്പ് ഹെഡായ സ്മിതാ ഭഗത്ത് പറഞ്ഞു.