വ്യാപാരികള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് കൂടുതല്‍ വ്യാപകമാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക് ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് ക്യാഷ്ബാക്കുകളും ഓഫറുകളും നല്‍കുന്നു. മെട്രോ നഗരങ്ങളിലും സെമി അര്‍ബന്‍, റൂറല്‍ വിപണികളിലുമുള്ള വ്യാപാരികള്‍ക്ക് ഇത് ലഭിക്കും. ഒക്ടോബറില്‍ തുടങ്ങിയ “Tees pe Treat” എന്ന ക്യാമ്പെയ്ന്‍ ഫെസ്റ്റിവല്‍ സീസണില്‍ ഉടനീളവും ഈ വര്‍ഷം അവസാനം വരെയും ലഭ്യമാകും. ഇന്ത്യയിലുടനീളം എച്ച്ഡിഎഫ്‌സി ബാങ്ക് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ 7 ലക്ഷത്തോളം വ്യാപാരികളെയും വ്യവസായികളെയും ക്യാമ്പെയ്‌ന്റെ ഭാഗമാക്കും.
ബാങ്കിന്റെ മെര്‍ച്ചന്റ് ആപ്പ്, QR കോഡ്, PoS, പേയ്‌മെന്റ് ഗേറ്റ്‌വേ തുടങ്ങിയവ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍, പലചരക്ക്, ഇന്ധന സ്റ്റേഷന്‍ തുടങ്ങി എല്ലാ വിഭാഗത്തിലെയും വ്യാപാരികള്‍ക്ക് അവര്‍ കൂടുതല്‍ ഇഎംഐ അല്ലെങ്കില്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളെ ഉള്‍പ്പെടുത്തുന്ന മുറയ്ക്ക് ഉറപ്പായ ക്യാഷ്ബാക്കുകളും സമ്മാനങ്ങളും ലഭിക്കും.
രാജ്യത്തുടനീളമുള്ള നെറ്റ്‌വര്‍ക്കില്‍ ഞങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇടത്തരം, ചെറുകിട വ്യാപാരികള്‍ക്ക് ഫെസ്റ്റീവ് ട്രീറ്റ്‌സ് ക്യാമ്പെയ്ന്‍ ബാധകമാക്കുന്നത് ഇതാദ്യമായാണ്. മെട്രോകളില്‍ മാത്രമുള്ള വ്യാപാരികള്‍ക്കുള്ളതല്ല ഇത്, സെമി അര്‍ബന്‍, റൂറല്‍ മേഖലകളിലുള്ള വ്യാപാരികള്‍ക്കും ഇത് ലഭിക്കും” – എച്ച്ഡിഎഫ്‌സി ബാങ്ക്, പേയ്‌മെന്റ്‌സ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ ബാങ്കിംഗ്, കണ്‍ട്രി ഹെഡ് പരാഗ് റാവു പറഞ്ഞു. ഇന്ത്യയില്‍ ഉടനീളം വ്യത്യസ്ത ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് ഇതില്‍ നിന്ന് ഇന്‍സെന്റീവുകള്‍ കിട്ടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.
“ചെറുകിട, ഇടത്തരം വ്യാപാരികള്‍ ഞങ്ങളുടെ മെര്‍ച്ചന്റ് നെറ്റ്വര്‍ക്കിന്റെ നട്ടെല്ലാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നതില്‍ വ്യാപാരികള്‍ ഉത്സാഹം കാണിച്ചാല്‍, ഉപഭോക്താക്കള്‍ കൂടുതലായി ഇലക്ട്രോണിക് പേയ്‌മെന്റ് രീതികള്‍ ഉപയോഗിച്ചു തുടങ്ങും” – അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ലെന്‍ഡര്‍ തന്നെയാണ് മെര്‍ച്ചന്റ് അക്വയറിംഗ് സ്‌പേസിലെ മുന്‍നിര കമ്പനി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെറുകിട വ്യാപാരികളുടെ നെറ്റ്‌വര്‍ക്ക് 20 ദശലക്ഷത്തില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പേയ്‌മെന്റുകള്‍ സ്വീകരിക്കല്‍, അവര്‍ക്കായി സിമ്പിള്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കല്‍, ക്യാഷ് ഫ്‌ളോ അനുസരിച്ച് ഇന്‍വെന്റിയും ലെന്‍ഡിംഗും കൈകാര്യം ചെയ്യല്‍ തുടങ്ങിയ സൊലൂഷനുകളാണ് ബാങ്ക് വ്യാപാരികള്‍ക്ക് മുന്നില്‍ വെയ്ക്കുന്നത്.
വ്യാപാരികള്‍ക്ക് ഇടയില്‍ നടക്കുന്ന കാര്‍ഡ് ഇടപാടുകളില്‍ 49 ശതമാനവും യുപിഐ പേയ്‌മെന്റുകളില്‍ നാലില്‍ ഒന്നും നടക്കുന്നതും എച്ച്ഡിഎഫ്‌സി ബാങ്കിലൂടെയാണ്. ടോപ്പ് 8 നഗരങ്ങളില്‍ 49 ശതമാനം വോളിയം ഷെയര്‍ എച്ച്ഡിഎഫ്‌സി ബാങ്കിനുണ്ട്. രാജ്യത്തെ ടോപ്പ് 100 വ്യാപാരികളില്‍ 65 ശതമാനം വോളിയം എച്ച്ഡിഎഫ്‌സി ബാങ്കിനാണ്. ഇകൊമേഴ്‌സ്, ഇന്ധനം, ഹെല്‍ത്ത്‌കെയര്‍, തുണിത്തരങ്ങള്‍, ജുവല്ലറി, ഇലക്ട്രോണിക്‌സ്, ടെലികോം മേഖലയില്‍ മേല്‍ക്കൊയ്മയുള്ള ഷെയറും ബാങ്കിനുണ്ട്. “”ചെറുകിട, ഇടത്തരം വ്യാപാരികളിലൂടെയാണ് ഇനി ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ വളര്‍ച് സാധ്യമാക്കേണ്ടത്”” – പരാഗ് പറഞ്ഞു.
“”മൊത്തത്തിലുള്ള വോളിയം വളര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും വ്യാപാരികള്‍ക്കുള്ള ഇന്‍സെന്റീവ് നല്‍കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ ഇഎംഐ, യുപിഐ, BQR, SMS പേ എന്നിവയിലൂടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ എന്നിവയാണ് വ്യാപാരികള്‍ വര്‍ദ്ധിപ്പിക്കേണ്ടത്. ഇഎംഐയില്‍ 30 ശതമാനം വര്‍ദ്ധനവ്, എച്ച്ഡിഎഫ്‌സി ബാങ്ക് സൊലൂഷനുകളിലൂടെ മൊത്തത്തിലുള്ള വോളിയം വര്‍ദ്ധനവ് അല്ലെങ്കില്‍ സ്മാര്‍ട്ട്ഹബ് മെര്‍ച്ചന്റ് ആപ്പില്‍ ഏറ്റവും കുറഞ്ഞത് 30 ട്രാന്‍സാക്ഷനുകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കായിരിക്കും ഇന്‍സെന്റീവ് ലഭിക്കുക.
ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളില്‍ റീട്ടെയില്‍ ആപ്പ് വ്യാപാരികള്‍ 30 ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാക്കിയാലെ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളു. ഫെസ്റ്റീവ് സീസണില്‍ 1500 രുപവരെ ഉറപ്പായ ക്യാഷ്ബാക്ക് വ്യാപാരികള്‍ക്ക് നേടാം. ഇതുകൂടാതെ ഓരോ ആഴ്ച്ചയിലും ഒരു ഐഫോണ്‍, ഗിഫ്റ്റ് ഹാംബറുകള്‍ എന്നിവ നേടാനും വ്യാപാരികള്‍ക്ക് അവസരമുണ്ട്. ഇത് ഡിസംബര്‍ വരെ നീണ്ടു നില്‍ക്കും.
Read more
ബാങ്ക് കഴിഞ്ഞ ദിവസങ്ങളിലാണ് ഫെസ്റ്റീവ് ട്രീറ്റ്‌സ് 2.0 ക്യാമ്പെയ്ന്‍ തുടങ്ങിയത്. ബാങ്കിംഗ് ഉല്‍പ്പന്നങ്ങളില്‍ സ്‌പെഷ്യല്‍ ഡീലുകളും ലീഡിംഗ് ബ്രാന്‍ഡുകളില്‍ നിന്നുള്ള 1000-ത്തിലേറെ ഓഫറുകളും ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതോടൊപ്പം ക്യാമ്പെയ്‌നില്‍ 2000-ത്തോളം ഹൈപ്പര്‍ ലോക്കല്‍ ഓഫറുകളുണ്ട്. സെമി അര്‍ബന്‍, റൂറല്‍ വിപണികളിലുള്ള പ്രാദേശിക വ്യാപാരികളുമായി ഉണ്ടാക്കിയ ടൈഅപ്പിലൂടെ ലഭിക്കുന്ന ഓഫറുകളാണിവ.