വര്‍ണശബളമായ ആഘോഷങ്ങളോടെ ഓണത്തെ വരവേറ്റ് ഐസിഎല്‍ ഗ്രൂപ്പ്

ഐസിഎല്‍ ഗ്രൂപ്പിന്റെ ഓണാഘോഷം ദുബായ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായ അഡ്വക്കേറ്റ് കെജി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി.

സമത്വത്തിന്റെ സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. ചടങ്ങില്‍ അജ്മാന്‍ രാജ കുടുംബാംഗം ശൈഖ് സഖര്‍ ബിന്‍ അലി സഈദ് ബിന്‍ റാഷെദ് അല്‍ നുഅയ്മി, ദുബായ് പോലീസ് മേജര്‍
ഒമര്‍ അല്‍ മര്‍സൂഖി, ദുബായ് ടൂറിസം ആന്‍ഡ് കോമേഴ്സ് മാര്‍ക്കറ്റിംഗ് കോര്‍പറേറ്റ് സപ്പോര്‍ട്ടിങ് ഡയറക്ടര്‍ ഇബ്രാഹിം യാഖൂത്ത് സല്‍മിന്‍
എന്നിവരും പങ്കെടുത്തു.

വിപുലമായ ഓണ സദ്യയോടൊപ്പം പായസ മത്സരം, പൂക്കള മത്സരം, തിരുവാതിരക്കളി തുടങ്ങിയവയും അരങ്ങേറി. വേര്‍തിരിവുകളില്ലാത്ത ആഘോഷമാണ് ഓണമെന്നും സ്‌നേഹവും സന്തോഷവും എപ്പോഴും നില നില്‍ക്കണമെന്നും അഡ്വക്കേറ്റ് കെജി അനില്‍കുമാര്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.

ഐസിഎല്‍ ജീവനക്കാരുടെ കലാപരിപാടികളും, യുഎഇയിലെ മറ്റു കലാകാരന്‍മാരുടെ പരിപാടികളും കൊണ്ട് ആഘോഷം വേറിട്ടതായി മാറി. ആവേശം നീണ്ടു നിന്ന വടം വലി മത്സരത്തോടെയാണ് ഐസിഎല്‍ ഓണാഘോഷ പരിപാടിക്ക് തിരശീല വീണത്.