ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും; കേന്ദ്ര സര്‍ക്കാര്‍ കാലവധി നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്; ഉത്തരവിറങ്ങിയാല്‍ ചരിത്രം

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിന്റെ കാലവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്. 2018ലാണ് ഒന്നാം മോദി സര്‍ക്കാരാണ് ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണായി നിയമിക്കുന്നത്. ഈ ഡിസംബര്‍ പത്തിനാണ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. ഇതിന് മുമ്പ് അദേഹത്തിന് കാലാവധി നീട്ടി നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ 1960നുശേഷം ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐയുടെ ഗവര്‍ണായി തുടര്‍ന്ന വ്യക്തിയെന്ന നേട്ടം അദ്ദേഹം സ്വന്തമാകും.

Read more

അഞ്ചു വര്‍ഷമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുടെ കാലാവധി. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ആരെയും ആ സ്ഥാനത്ത് നിലനിര്‍ത്തിയിരുന്നില്ല. ഇതിനു മുമ്പ് ബെനഗല്‍ രാമ റാവുവാണ് ഏറ്റവും കൂടുതല്‍ കാലം ഗവണറായി സേവനം അനുഷ്ഠിച്ചത്. 1949 മുതല്‍ 1957 വരെ ഏഴര വര്‍ഷത്തോളമാണ് രാമ റാവു ഗവര്‍ണായിയിരുന്നത്.