മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ രൂപത്തിൽ ഇന്ത്യക്ക് മറ്റൊരു പരിക്ക് ആശങ്ക. നായകന്റെ ഇടതു കാൽമുട്ടിൽ പരിശീലനത്തിടെ പന്ത് കൊള്ളുക ആയിരുന്നു. ശേഷം അസ്വസ്ഥനായി കാണപ്പെട്ട രോഹിത് ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയയെ നേരിടുന്നതിനിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. പരിശീലന സെക്ഷൻ അവസാനിച്ച ശേഷം ഐസ് പാക്ക് വെച്ച് ചികിത്സ നേരിടുന്ന നായകന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുകയാണ്.
എന്തായാലും പരിക്കിൻ്റെ വ്യാപ്തി എത്രത്തോളം ആഴം ഉള്ളത് ആണെന്ന് ഇനിയും വ്യക്തമല്ല. മത്സരത്തിന് ഇനിയും മൂന്ന് ദിവസങ്ങൾ ബാക്കി നിൽക്കെ രോഹിത് ശർമയ്ക്ക് തിരിച്ചുവരാൻ സാധിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അതേസമയം നായകൻ ഇല്ലെങ്കിൽ അത് ടീമിന് തിരിച്ചടി ആകും എന്ന് ഉറപ്പാണ്.
നേരത്തെ കെഎൽ രാഹുലിനും നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ പരിക്ക് പറ്റിയിരുന്നു. താരം അടുത്ത മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് കരുതപെടുന്നത്.