ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. വെണ്ണലയില്‍ എന്‍എച്ച് ബൈപ്പാസില്‍ പുതിയ റോഡിനു സമീപമാണ് പുതിയ സ്റ്റോര്‍. റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്സസറികള്‍, എക്സ്‌ക്ലൂസീവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ഇവിടെ ലഭ്യമാകും.
തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോടുകാരന്‍ വിപിന്‍ ജോര്‍ജും 2021ലാണ് റിവര്‍ സ്ഥാപിക്കുന്നത്. രണ്ടര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബറില്‍ ആദ്യ മോഡലായ ഇന്‍ഡി പുറത്തിറക്കി. നിലവില്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലായി എട്ട് ഷോറൂമുകളാണുള്ളത്. കമ്പനിയുടെ ഒമ്പതാമത്തെ ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. പ്രേമലു സിനിമയിലൂടെ മലയാളികള്‍ക്കും റിവര്‍ സ്‌കൂട്ടര്‍ പരിചിതമാണ്.
Read more
1,42,999 രൂപയാണ് ഇന്‍ഡിയുടെ കൊച്ചി എക്സ് ഷോറും വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും റിവറിന്റെ സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ച്ചില്‍ രാജ്യത്തുടനീളം 25 സ്റ്റോറുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ കൊച്ചിയില്‍ പറഞ്ഞു.