കേരളത്തിലെ മുന്‍നിര വ്യവസായ കമ്പനികളില്‍ ഒന്നായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയിലേക്ക്. ആഗോള ഒലിയോറിസിന്‍ വിപണിയുടെ 30 ശതമാനത്തോളം കൈയാളുന്ന കേരള കമ്പനിയാണ് സിന്തൈറ്റ്.
2025 നുള്ളില്‍ സിന്തൈറ്റ് ഐ.പി.ഒ നടന്നേക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ്. ”ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ലിസ്റ്റിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തില്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് വ്യക്തമാക്കി.
നിലവില്‍ 3,100 കോടി രൂപ വിറ്റുവരവുള്ള സിന്തൈറ്റ് സേവറി, ഫ്ളേവര്‍, പെര്‍ഫ്യൂമറി മേഖലയില്‍ നൂതനങ്ങളായ 1,400 ഓളം ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 1972 ല്‍ ക്രാന്തദര്‍ശിയായ സംരംഭകന്‍ സി വി ജേക്കബ് വെറും പത്ത് പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 3,000ത്തിലേറെ ജീവനക്കാരുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 3,400 കോടി രൂപ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
യു.എസ്, ബ്രസീല്‍, ചൈന, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ സിന്തൈറ്റിന് ഉപകമ്പനികളുണ്ട്. റിയല്‍റ്റി, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലും സിന്തൈറ്റ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.
2018ല്‍ സിഐടിയുവിന്റെ സിഐടിയുവിന്റെ നേതത്വത്തില്‍ നടത്തിയ പണിമുടക്കും അക്രമങ്ങളും അതിജീവിച്ചാണ് സിന്തൈറ്റ് കേരളത്തിന്റെ അഭിമാനമായിരിക്കുന്നത്. സിഐടിയു സമരത്തെ തുടര്‍ന്ന് 2018ല്‍ കമ്പനി അടച്ചിട്ടിരുന്നു. തുടര്‍ന്ന് ഈ വിഷയം മകരളത്തിന്റെ നിയമസഭയില്‍ വരെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഫാക്ടറി അടച്ചിട്ടിരിക്കുന്നതു സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം തകര്‍ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി വി.പി.സജീന്ദ്രന്‍ എംഎല്‍എ സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു.
ന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിയാല്‍ പിന്നീടൊരു സ്ഥാപനവും സംസ്ഥാനത്തേക്കു വരില്ലെന്നു സജീന്ദ്രന്‍ പറഞ്ഞു.
Read more
ഒരു വശത്തു വ്യവസായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമം വരെ പൊളിച്ചെഴുതുമ്പോള്‍ മറുഭാഗത്തു യൂണിയന്റെ ഗുണ്ടായിസത്തിനു പൊലീസ് സംരക്ഷണം ഒരുക്കുന്നു. അന്‍പതില്‍ താഴെ ജീവനക്കാരാണു പ്രശ്‌നമുണ്ടാക്കുന്നതെന്നും സജീന്ദ്രന്‍ അന്ന് ആരോപിച്ചിരുന്നു.
തുടര്‍ന്ന് ജോലിക്കെത്തുന്നവരെ തടയുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.