ടാറ്റ 100 വര്‍ഷം പാരമ്പര്യമുള്ള ബിസിനസ് അവസാനിപ്പിക്കുന്നു; യുകെയില്‍ ആരംഭിക്കാനിരിക്കുന്നത് വമ്പന്‍ പദ്ധതി

മൊട്ടുസൂചി മുതല്‍ വിമാനങ്ങള്‍ വരെ എന്നാണ് സാധാരണയായി ടാറ്റ ഗ്രൂപ്പിനെ കുറിച്ച് പറയാറുള്ളത്. യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാതാക്കളാണ് ടാറ്റ സ്റ്റീല്‍. ഇപ്പോഴിതാ നൂറ് വര്‍ഷം പഴക്കമുള്ള തങ്ങളുടെ സ്റ്റീല്‍ നിര്‍മ്മാണം അവസാനിപ്പിച്ചിരിക്കുകയാണ്. നൂറ് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കമ്പനിയുടെ ബ്ലാസ്റ്റ് ഫര്‍ണസ് 4 പ്രവര്‍ത്തനം അവസാനിപ്പിച്ചു.

പൈതൃക സ്റ്റീല്‍ നിര്‍മ്മാണത്തിനോട് വിട പറഞ്ഞ കമ്പനി ഗ്രീന്‍ സ്റ്റീല്‍ നിര്‍മ്മാണത്തിലേക്ക് മാറുന്നുവെന്നും അറിയിച്ചിട്ടുണ്ട്. 5000ല്‍ അധികം തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിക്കുന്നു. 2027- 28 ഓടെ ഉരുക്ക് നിര്‍മ്മാണം പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിക്ഷേപ പിന്തുണയോടെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Read more

യുകെയില്‍ നിന്നുള്ള സ്‌ക്രാപ്പ് സ്റ്റീല്‍ ഉപയോഗിച്ച് ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണ് കമ്പനിയുടെ ലക്ഷ്യം. വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ വര്‍ക്കില്‍ അത്യാധുനിക ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുകെ സര്‍ക്കാരുമായി കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു.