കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും, ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസൺ. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3 തകർപ്പൻ സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്.
ജനുവരി 22 മുതലാണ് ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട് ഏറ്റവും കൂടുതൽ പേടിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് സഞ്ജു സാംസൺ. നിലയുറപ്പിച്ചാൽ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിന് തിരിച്ചടിയാകും. ടി-20 ശേഷം ഏകദിനത്തിലും സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് തന്നെയാണ് ഇവിടെയും സഞ്ജുവിന്റെ പ്രധാന എതിരാളി.
Read more
എന്തായാലും രണ്ടും കല്പിച്ച് സഞ്ജു പരമാവധി തയ്യാറെടുപ്പുകൾ നടത്തുകയാണ്. പഞ്ചാബില്‍ നിന്നുള്ള പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ സുതേജ് സിങ് പന്നു ഇന്‍സ്റ്റഗ്രാമിലൂടെ സഞ്ജു പരിശീലനം നടത്തുന്ന വീഡിയോ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇരുകൈകളിലും ഡെംബലുകളേന്തി കിടന്നു കൊണ്ട് കഠിനമായി വ്യായാമം ചെയ്യുന്ന സഞ്ജുവിനെ ആണ് അതിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് തന്റെ ട്രേഡ് മാർക്ക് സെലിബ്രേഷൻ ആയ മസില്‍ കാണിച്ചു കൊണ്ടുള്ള ആഹ്ലാദ പ്രകടനവും വീഡിയോ ദൃശ്യങ്ങളിൽ കാണാം.