മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ വെബിനാര്‍ വഴി അഭിസംബോധന ചെയ്തതിന് പിന്നാലെ അധ്യാപകര്‍ക്കായി വെബിനാര്‍ പ്രഖ്യാപിച്ച് എച്ച്ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാല്‍. മെയ് 14-ന് ഉച്ചയ്ക്ക് 12 മണിക്കാണ് സോഷ്യല്‍ മീഡിയയില്‍ മന്ത്രി ലൈവിലെത്തുക.
അധ്യാപകര്‍ക്ക് തങ്ങളുടെ ആശങ്കകളും ചോദ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ മന്ത്രിയോട് ചോദിക്കാം. മെയ് 11-ന് സര്‍വകലാശാല വൈസ് ചാന്സലര്മാര്ക്കായും വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിയുടെ പേജില്‍ ഇക്കാര്യം അറിയിച്ചിരുന്നു.
I have always had a special place for teachers in my heart and hence I am very excited to announce my next webinar exclusively for teachers on 14th May at 12 noon.
Looking forward to receiving your queries and suggestions.#EducationMinisterGoesLive pic.twitter.com/4I4F9qevlj— Dr Ramesh Pokhriyal Nishank (@DrRPNishank) May 9, 2020
മെയ് 5-നാണ് വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചത്. നീറ്റ്, ജെഇഇ പരീക്ഷാ തിയതികള്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സിലബസ് വെട്ടി കുറയ്ക്കുമെന്നും അറിയിച്ചിരുന്നു.
Please join the interactive session with the Hon”ble HRM @DrRPNishank on Higher Education post COVID19 era on 11th May at 4.00 pm at https://t.co/ADfx2O3CeB@HRDMinistry @ugc_india @AICTE_INDIA @pankajugc @adsahasrabudhe@ncert @PMOIndia @PTI_News @DDNewslive @icarindia @cec_ugc pic.twitter.com/fTXRJzSKfV
— Association of Indian Universities (AIU) (@AIUIndia) May 9, 2020
Read more