സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശനത്തിനെതിരെയാണ് യൂത്ത് ലീഗ് പരാതി കൊടുത്തത്. പരാതി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി.
രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ജനിച്ചത് തന്നെ വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു എ വിജയരാഘവന്റെ പരാമർശം. പ്രസ്താവനയെ എതിർത്ത വിജയരാഘവനെ കോൺഗ്രസും, യൂത്ത് ലീഗും കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്.
Read more
വിജയരാഘവൻ നടത്തിയ പ്രസ്താവന അതേ പോലെ തന്നെ ബിജെപിയും ആയുധമാക്കിയിരുന്നു. അതിനെ ഇന്ത്യ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കി ബിജെപിക്ക് ആയുധം നൽകുന്നുവെന്നായിരുന്നു കോൺഗ്രസ് വിമർശനം. എന്നാൽ തങ്ങളല്ല മറിച്ച് കോൺഗ്രസ് തന്നെയാണ് എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വർഗ്ഗീയ സംഘടനകളെ മുൻ നിർത്തി ബിജെപിയെ സഹായിക്കുന്നത് എന്നതാണ് സിപിഎം നൽകുന്ന വിശദീകരണം.