ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ (ഐ.എം.ജി) സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ജൂലൈ 10 മുതല്‍ 17 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കുന്നവരെ ഇ-മെയിലിലൂടെ വിവരം അറിയിക്കും.
വെബ്‌സൈറ്റ്: http://rti.img.kerala.gov.in, ഫോണ്‍: 8281064199.
പൗരന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനുള്ള അവകാശമാണ് വിവരാവകാശ നിയമം ലക്ഷ്യമിടുന്നത്. 2005 ഒക്ടോബര്‍ 12നാണ് നിയമം നിലവില്‍ വന്നത്. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.
Read more
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അപേക്ഷകന് ബന്ധപ്പെട്ട വിവരം നല്‍കണം. അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കണം.