കൊറോണ വൈറസ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും ഉത്തരം നല്‍കാനായി ഗ്രീവന്‍സ് പോര്‍ട്ടലും ഹെല്പ്പ്ലൈന് സംവിധാനവും ഒരുക്കി യുജിസി. പ്രതിസന്ധിഘട്ടം കഴിയുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ്-19 ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു.
ugc.ac.in/grievance/login_ ലിങ്കില്‍ ലോഗിന്‍ ചെയ്ത് പോര്‍ട്ടല്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ 011-23236374 എന്ന നമ്പറില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ covid19help.ugc@gmail.com. എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യാം.
Read more
നേരത്തെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുജിസി നിര്‍ദേശിച്ചിരുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു.