ലെയ്സ് പാക്കറ്റുകള്‍ കൊണ്ട് സാരി; വീഡിയോ വൈറല്‍

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് അഥവാ ഇന്ന് കടകളില്‍ നമുക്ക് സുലഭമായി ലഭിക്കുന്ന ലെയ്സ്. യാത്രകളിലും ഒത്തു ചേരലുകളിലും ലെയ്‌സിന്റെ ഒരു പാക്കറ്റെങ്കിലും ഭൂരിഭാഗം ആളുകളും കയ്യില്‍ കരുതാറുണ്ട്. ഇത്തരത്തില്‍ നമ്മള്‍ വാങ്ങിക്കൂട്ടുന്ന ലൈസിന്റെ കവറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സാധാരണയായി കാലിയായതിന് ശേഷം നാം വലിച്ചെറിയുന്ന ലെയ്‌സിന്റെ കവറുകള്‍ ചേര്‍ത്തുവെച്ച് ഒരു സാരി ഉണ്ടാക്കാന്‍ കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു കലാവിരുതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ബ്ലൂ ലെയ്സുകളോടുമുള്ള സ്നേഹത്തിനായ് എന്ന അടിക്കുറിപ്പോട് കൂടി നീല നിറത്തിലുള്ള ലെയ്‌സ് പാക്കറ്റുകള്‍ ചേര്‍ത്ത് ഒരു സാരി തുന്നിയെടുക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു യുവതിയാണ് പങ്കുവെച്ചത്.

View this post on Instagram

A post shared by BeBadass.in (@bebadass.in)


തുന്നിയെടുത്ത സാരി മനോഹരമായി യുവതി ഉടുത്തു നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. പാക്കറ്റിന്റെ മറുവശത്ത് വെള്ളി നിറത്തിലുള്ള ഭാഗമാണ് സാരിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നീല നിറത്തിലുള്ള ലെയ്‌സിന്റെ കവറുകള്‍ സാരിയുടെ ബോര്‍ഡറാിലും മുന്താണിയിലും ഉപയോഗിച്ചിരിക്കുന്നു.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് ഇത് കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്. ലെയ് പാക്കറ്റുകള്‍ കൊണ്ടുണ്ടാക്കിയ സാരി യാണ് ഇത് എന്ന് വിശ്വസിക്കാന്‍കഴിയുന്നില്ല എന്ന് പലരും കമന്റുകളിലൂടെ അറിയിച്ചു. ഇത്തരമൊരു ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേര്‍ കമന്റിട്ടിട്ടുണ്ട്.