'ഇത് എന്ന ആട്ടം?' തലയിൽ ഗ്യാസ് സിലിണ്ടർ, കലത്തിന്‌ മുകളിൽ കയറി ചിരിച്ചുകൊണ്ട് നൃത്തം ചെയ്ത് യുവതി; വീഡിയോ വൈറൽ !

പല തരം അഭ്യാസപ്രകടനങ്ങൾ നമ്മൾ ദിവസേന സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ നമ്മെ അത്ഭുതപ്പെടുത്തുന്നതും പേടിപ്പെടുത്തുന്നതുമായ പല കാര്യങ്ങളും ഉണ്ടാകാറുണ്ട്. തലയിൽ ഗ്യാസ് സിലിണ്ടറുമായി നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തെല്ലു പേടിയോടെയല്ലാതെ ആർക്കും ഈ വീഡിയോ കണ്ടിരിക്കാൻ സാധിക്കില്ല.

തലയിൽ സിലിണ്ടറുമായി അനായാസമായി നിലത്തു നിന്ന് നൃത്തം ചെയ്യുന്ന യുവതിയാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ അവസാനം ഒരു സ്റ്റീൽ കലത്തിന് മുകളിൽ കയറിയും യുവതി നൃത്തം ചെയ്യുന്നുണ്ട്. യുവതിയുടെ അഭ്യാസത്തിന് കയ്യടിച്ചും പിന്തുണച്ചും പലരും എത്തിയപ്പോൾ ഇത്തരത്തിൽ അപകടകരമായി ഒന്നും പരീക്ഷിക്കരുത് എന്നാണ് ഒരു വിഭാഗം പറഞ്ഞത്.


സിലിണ്ടർ തലയിൽ നിന്ന് അൽപം പോലും അനങ്ങാത്ത തരത്തിലാണ് യുവതി ബാലൻസ് ചെയ്തിരിക്കുന്നത്. അവസാന ഭാഗത്തേക്ക് കലത്തിന്‌ മുകളിൽ നിന്ന് ഒരു കാൽ വായുവിൽ ഉയർത്തി നൃത്തം തുടരുന്നതായി കാണാം. 2.3 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

‘എന്തുകൊണ്ടാണ് വീട്ടിൽ ഈ സുരക്ഷിതമല്ലാത്ത അഭ്യാസങ്ങൾ നടത്തുന്നത്? നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങളുടെ ജീവനും അപകടത്തിലാകുന്നു. ആരും ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നാണ് ഒരാൾ കമന്റ് രേഖപ്പെടുത്തിയത്. ‘ദയവുചെയ്ത് ഇവരെ പ്രചോദിപ്പിക്കരുത്, കാരണം ഇത് അപകടകരമാണ് എന്നാണ് മറ്റൊരു ഉപയോക്താവ് രേഖപ്പെടുത്തിയത്. എന്നാൽ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചും നിരവധി ആളുകൾ രംഗത്തെത്തി.

Read more

@karagam_durga എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അത് മാത്രമല്ല, ‘വേൾഡ് റെക്കോഡർ’ എന്നും തന്റെ ബയോ ആയി യുവതി നൽകിയിട്ടുണ്ട്. ഈ വീഡിയോ കൂടാതെ മറ്റ് സ്റ്റേജ് പരിപാടികളിൽ താൻ അവതരിപ്പിച്ച ചില വിഡിയോകളും യുവതി തന്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. എന്തായാലും ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ ആരും ചെയ്യരുതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.