മുസ്ലീങ്ങളുടെയും പാഴ്സികളുടെയും മതാചാരങ്ങള്‍ എന്തിനാണ് ശബരിമലയുമായി കൂട്ടികെട്ടുന്നത് ? റോഹിങ്ടണ്‍ നരിമാന്റെ നിലപാട് പാഴ്സി പ്രീണനമോ? സംഘപരിവാര്‍ ചോദിക്കുന്നു; ഹിന്ദുക്കള്‍ക്ക് അമ്പലത്തില്‍ കയറുന്നതിന് വേണ്ടിയാണ് നവോത്ഥാനമെങ്കില്‍ എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് ആയിക്കൂടാ? ശബരിമല കേസിന് പുറമേ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത ആരും ആവശ്യപ്പെടാത്ത മറ്റ് വിഷയങ്ങള്‍ കൂടി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതെന്തിന് ? മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ ഒപ്പിട്ട ശബരിമല വിധിന്യായത്തിനെതിരെ റോഹിങ്ടണ്‍ നരിമാനും ഡി.വൈ ചന്ദ്രചൂഡും വിയോജന കുറിപ്പ് എഴുതിയതെന്തിന് ?