കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണ സംവിധാനം ക്രമത്തിലല്ല. ഒട്ടും സന്തോഷത്തോടെയല്ല വാർത്താ സമ്മേളനത്തിന് തുനിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യാമായാണ് കോടതികള്‍ അടച്ചിട്ട് സുപ്രിം കോടതി ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചു ചേർത്തത്.
കോടതികൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ഗുജ്റാത്
ഹൈക്കോടതി ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചു ചേർത്തത്. . ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ആരോപണമുണ്ട്. ലോയ കേസ് ചീഫ് ജസ്റ്റിസ് അസൈൻ ചെയ്തത് ശെരിയായ രീതിയിലല്ല. ഞങ്ങൾ നിറവേറ്റുന്നത് രാജ്യത്തോടുള്ള ഉത്തരവാദിത്വമാണെന്നും ഈ നീക്കം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനാലെന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.
നിഷ്പക്ഷമായ ജുഡീഷ്വറിയില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല. ലോയ കേസ് കൈകാര്യം ചെയ്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. കേസ് അസൈൻ ചെയ്തത് ശെരിയായ രീതിയിലല്ല എന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. തങ്ങൾ നിറവേറ്റുന്നത് ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വമെന്നും മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ വ്യക്തമാക്കി.
Read more
ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു വാര്‍ത്താസമ്മേളനം. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ.വി ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.