സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ താരങ്ങൾ പ്രധാന മത്സരങ്ങൾ നടക്കുമ്പോൾ സ്ലെഡ്ജിങ് നടത്തുന്നത് പതിവാണ് . ഓസ്‌ട്രേലിയയിൽ അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയ്‌ക്കിടെ, ഇരുപക്ഷവും തമ്മിൽ നിരവധി വാക്ക് കൈമാറ്റങ്ങൾ നടത്തുന്നത് കാണാനായി. വിരാട് കോഹ്‌ലിയെയും മുഹമ്മദ് സിറാജിനെയും പോലുള്ള കളിക്കാർ ഓസ്‌ട്രേലിയൻ താരങ്ങൾക്കും ആരാധകർക്കും കടുത്ത ഭാക്ഷയിലാണ് മറുപടി നൽകിയത്.

സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന 2000-ങ്ങളിൽ കാര്യങ്ങൾ ടീമിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ‘ദാദ’ സ്ലെഡ്ജിങ് നടത്താൻ ഇറങ്ങുമ്പോൾ അദ്ദേഹത്തെ പിന്തുണച്ചിരുന്നത് ഹർഭജൻ സിങ് ആയിരുന്നു. ബാക്കി താരങ്ങൾ ആരും തന്നെ സ്ലെഡ്ജിനിന് ഇരുവരെയും പിന്തുണച്ചിരുന്നില്ല.

2019 ലെ ഒരു അഭിമുഖത്തിൽ മായന്തി ലാംഗറുമായി സംസാരിക്കുമ്പോൾ, തന്റെ ടീമിൽ വളരെയധികം മാന്യന്മാർ ഉണ്ടായിരുന്നു എന്നും അതിനാൽ എതിരാളികളെ സ്ലെഡ്ജ് ചെയ്യുക എന്നത് ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗാംഗുലി പരിഹസിച്ചു. അദ്ദേഹം തമാശയായി ഇങ്ങനെ കമൻ്റ് ചെയ്തു.

“ഞങ്ങൾക്ക് വളരെയധികം മാന്യന്മാർ ഉണ്ടായിരുന്നതിനാൽ ആ ടീമുമായി സ്ലെഡ്ജിങ് വളരെ ബുദ്ധിമുട്ടായിരുന്നു. ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയവരോട് ഒകെ സ്ലെഡ്ജിനിനെക്കുറിച്ച് പറഞ്ഞാൽ അവർ അതിനെ എതിർക്കും. അതൊന്നും ക്രിക്കറ്റ് കളിക്കാനുള്ള ശരിയായ മാർഗ്ഗമല്ല എന്ന് പറയും.”

” സച്ചിനൊക്കെ സ്ലെഡ്ജ് ചെയ്യാൻ ഇഷ്ടം ആണെങ്കിലും അവനായിട്ട് അത് ചെയ്യില്ല. സ്റ്റീവ് വോ പോലെ ഉള്ള പ്രമുഹരേ സ്ലെഡ്ജ് ചെയ്യാൻ അവൻ വിക്കറ്റ്‌കീപ്പർമാരോടാണ് പറഞ്ഞിരുന്നത്. ആകെ പാടെ ആ ടീമിൽ മാന്യന്മാർ അല്ലാതിരുന്നത് ഞാനും ഹർഭജനും ആയിരുന്നു.” ഗാംഗുലി പറഞ്ഞു.

ഗാംഗുലി ഉൾപ്പെടുന്ന ആ തലമുറയിലെ താരങ്ങൾക്ക് ശേഷം വന്ന കോഹ്‌ലി ഉൾപ്പെടുന്ന തലമുറ പിന്നെ സ്ലെഡ്ജിങ്ങിന്റെ കാര്യത്തിൽ മാസ്റ്റേഴ്‌സായി.