'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

നടി ശിവാംഗി വര്‍മ്മയ്‌ക്കൊപ്പമുള്ള ബോളിവുഡ് നടന്‍ ഗോവിന്ദ് നാംദേവിന്റെ ചിത്രം ചര്‍ച്ചയാകുന്നു. ഒരാഴ്ച മുമ്പാണ് ശിവാംഗി ഇന്‍സ്റ്റഗ്രാമില്‍ ഗോവിന്ദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ‘സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല’ എന്നാണ് ഗോവിന്ദ് നാംദേവിനെ ടാഗ് ചെയ്തു കൊണ്ട് ശിവാംഗി കുറിച്ചത്. ഇതോടെ താരങ്ങള്‍ ഡേറ്റിംഗില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

എന്നാല്‍ 70 വയസുള്ള ഗോവിന്ദിനെ 30 വയസുള്ള ശിവാംഗി ഡേറ്റ് ചെയ്യുന്നതിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയരുകയായിരുന്നു. ഹിന്ദി ടെലിവിഷന്‍, പരസ്യ നടിയാണ് ശിവാംഗി. വിവാദങ്ങളോട് ഗോവിന്ദ് നാംദേവ് പ്രതികരിച്ചിട്ടുണ്ട്. ഇത് തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്ന് അദ്ദേഹം കുറിച്ചു.

Govind Namdev shares clarification after post goes viral

”ഇത് യഥാര്‍ഥ ജീവിതത്തിലെ പ്രണയമല്ല, മറിച്ച് സിനിമയിലേതാണ്. ഗൗരിഷങ്കര്‍ ഗൊഹര്‍ഗഞ്ജ് വാലെ എന്ന ചിത്രത്തിന് വേണ്ടി ഉള്ളതാണ് അത്. നിലവില്‍ ഇന്‍ഡോറില്‍ ഞങ്ങള്‍ ഇതിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയാണ്. ഒരു യുവനടിയുമായി പ്രണയത്തിലാവുന്ന മുതിര്‍ന്ന മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അത്തരത്തിലൊരു പ്രണയം ഈ ജീവിതകാലത്ത് സാധ്യമല്ല” എന്ന് ഗോവിന്ദ വ്യക്തമാക്കി.

ഒപ്പം ഭാര്യയോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ചും ഗോവിന്ദ് നാംദേവ് കുറിച്ചിട്ടുണ്ട്. എന്റെ സുധ എന്റെ ശ്വാസമാണ് എന്ന് പറഞ്ഞു കൊണ്ടുള്ള ചെറിയ കവിതയാണ് ഗോവിന്ദ് കുറിച്ചത്. നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും പ്രവര്‍ത്തിക്കുന്ന താരമാണ് ഗോവിന്ദ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങുയ സാം ബഹദൂര്‍ എന്ന ചിത്രത്തിലും ഗോവിന്ദ അഭിനയിച്ചിരുന്നു.