തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കും അധിക്ഷേപങ്ങൾക്കും വായടപ്പിക്കുന്ന മറുപടിയാണ് ബോളിവുഡ് താരം തപ്‌സി പന്നു നൽകാറുളളത്. ഇപ്പോഴിതാ ഇത്തരത്തിൽ തപ്‌സി നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അഭിനയം അറിയാത്ത ‘ഫാല്‍തു ഹീറോയിനാണെന്ന്’ പറഞ്ഞതിനാണ് നടി മറുപടി നൽകിയിരിക്കുന്നത്.
‘നിനക്കൊരു അഭിനയവും ഒന്നും അറിയില്ല, എന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്?’ എന്ന കമന്റിന്, ‘ഞാന്‍ എന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്, നിങ്ങള്‍ക്ക് അത് മനസ്സിലാവാന്‍ സാദ്ധ്യതയില്ല’ എന്നാണ് നടി മറുപടി നൽകിയത്.
‘തപ്പട്’ ആണ് തപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. അനുഭവ് സിന്‍ഹയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
Read more
തപ്‌സിയുടെ രശ്മി റോക്കറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. ആകര്‍ഷ് ഖുറാനയാണ് രശ്മി റോക്കറ്റിന്റെ സംവിധായകന്‍. പ്രിയന്‍ഷ് പെയിന്‍യൂലിയാണ് സിനിമയില്‍ തപ്‌സിയുടെ ഭര്‍ത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.