ചുംബനരംഗം കഴിയുന്നതോടെ മുഖം ചിമ്പാന്‍സിയെ പോലെയാവും: അവസ്ഥ പറഞ്ഞ് നിയ ശര്‍മ

ടെലിവിഷന്‍ രംഗത്തെ ആരാധകരുടെ മിന്നും താരമാണ് നിയ ശര്‍മ. ഇപ്പോഴിതാ പ്രണയ രംഗങ്ങള്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള നിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സ്‌ക്രീനില്‍ കാണുന്ന ചുംബന രംഗങ്ങള്‍ തീര്‍ക്കും മെക്കാനിക്കലായിട്ടാണ് ചെയ്യുന്നതെന്നാണ് നിയ പറയുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നിയ ഇക്കാര്യം പറഞ്ഞത്.

‘ഇത് തീര്‍ത്തും മെക്കാനിക്കലായ ഒന്നാണ്. ഞാന്‍ ആരെയെങ്കിലും വെബ് സീരീസിലോ മറ്റോ സ്മൂച്ച് ചെയ്താല്‍ ലിപ്സ്റ്റിക്ക് മുഴുവന്‍ എന്റെ മുഖത്തിരിക്കും. സീന്‍ കഴിയുമ്പോഴേക്കും എന്നെ കാണാന്‍ ചിമ്പാന്‍സിയെ പോലെയിരിക്കും.’

‘ആകെ കുറച്ച് സമയമായിരിക്കും കിട്ടുക ഈ സമയത്ത് ഫീല്‍ ചെയ്യാനൊന്നും പറ്റിയെന്ന് വരില്ല. എപ്പോഴും നമ്മളെ കാണാന്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയായിരിക്കും. വല്ലാതെ വള്‍ഗര്‍ ആയിപ്പോയോ? അതിനാല്‍ എപ്പോഴും ചിന്ത സീന്‍ എങ്ങനെ വരും എന്നതിനെക്കുറിച്ചായിരിക്കും.’

‘ഞാനൊരിക്കലും അണ്‍കംഫര്‍ട്ടബിള്‍ ആയിട്ടില്ല. ആകെ ഒന്നോ രണ്ടോ തവണയേ ചെയ്തിട്ടുള്ളൂ. ചെയ്തപ്പോള്‍ തിരികെ സീന്‍ ചെയ്യാന്‍ വരുന്നതിനായി 20 മിനുറ്റോളം തയ്യാറെടുക്കേണ്ടി വന്നു. ലിപ്സ്റ്റിക് ചുണ്ടൊഴികെ ബാക്കിയെല്ലായിടത്തും ആയിട്ടുണ്ടാകും’ നിയ പറഞ്ഞു.