തുടര്‍ച്ചയായി പരാജയങ്ങള്‍, അക്ഷയ് കുമാറിനെ രക്ഷപ്പെടുത്തുമോ രാം സേതു? ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട്...

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘രാം സേതു’ തിയേറ്ററില്‍ എത്തി. ഈ ചൊവ്വാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത താരത്തിന്റെ സിനിമകളെല്ലാം പരാജയങ്ങള്‍ ആയതിനാല്‍ ഏറെ പ്രതീക്ഷയടെയാണ് രാം സേതു എത്തിയത്.

എന്നാല്‍ ബോക്‌സോഫീസില്‍ മികച്ച ഓപ്പണിങ് ആണ് രാം സേതു നേടുന്നത്. അദ്യ ദിനത്തില്‍ 15 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇന്ത്യയില്‍ നിന്നും മാത്രമാണ് ഈ തുക. ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്.

‘ബ്രഹ്‌മാസ്ത്ര’യാണ് ആദ്യ സ്ഥാനത്ത്. ഈ വര്‍ഷം റിലീസ് ചെയ്ത ‘ബച്ചന്‍ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധന്‍’ എന്നിങ്ങനെയുള്ള സിനിമളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന്റെ ഹിറ്റ് ചിത്രമായിരിക്കും രാം സേതു എന്നാണ് വിലയിരുത്തല്‍.

Read more

ചിത്രത്തില്‍ ആര്‍ക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നു. അഭിഷേക് ശര്‍മയാണ് തിരക്കഥയും സംവിധാനവും.