മെറ്റ് ഗാലയില്‍ പങ്കെടുത്ത നടി ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു ലക്ഷം മുത്തുകള്‍ കൊണ്ടുണ്ടാക്കിയ വൈറ്റ് ഗൗണ്‍ ആയിരുന്നു ആലിയ അണിഞ്ഞിരുന്നത്. എന്നാല്‍ മെറ്റ് ഗാലയിലെ പാപ്പരാസികള്‍ക്ക് ഇത് ആലിയയാണെന്ന് മനസിലായില്ല എന്ന കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മെറ്റ് ഗാലയില്‍ എത്തിയ ആലിയയെ ഐശ്വര്യ എന്നാണ് ന്യൂയോര്‍ക്കിലെ പാപ്പരാസികള്‍ വിളിക്കുന്നത്. ”ഐശ്വര്യാ… ഇങ്ങോട്ട് നോക്കൂ,” എന്ന് ആര്‍ത്തുവിളിച്ച് ആലിയയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പാപ്പരാസികളെ വീഡിയോയില്‍ കാണാം.
പാപ്പരാസികള്‍ക്ക് തെറ്റുപറ്റിയാതാണെന്നു മനസ്സിലായിട്ടും ചെറു ചിരിയോടെയാണ് ആലിയ റെഡ് കാര്‍പെറ്റില്‍ ചുവടുവച്ചത്. ”തെറ്റായ ഐഡന്റിറ്റിയുടെ കേസാണിത്. പാശ്ചാത്യ മാധ്യമങ്ങള്‍ ആലിയ ഭട്ടിനെ മെറ്റ് ഗാലയില്‍ ‘ഐശ്വര്യ’യെന്ന് വിളിക്കുന്നു,” എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ വൈറലാവുകയാണ്.
Recently when #AishwaryaRai‘s video calling out #Aliabhatt‘s privilege went viral Alia fans were mocking Aishwarya for her acting skills, BO pull, etc ! Now we have nepo 🥔 being called Aishwarya on an international platform like #MetGala2023 🤣 #KatrinaKaif #DeepikaPadukone pic.twitter.com/wkB9h1cp8h
— 𝙿𝚘𝙼 𝟸.𝟶 🌶️🌶️ (@Instajustice14) May 2, 2023
Read more
അതേസമയം, ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങും ടീമും ചേര്‍ന്നാണ് ആലിയയുടെ ഗൗണ്‍ ഒരുക്കിയത്. മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കാണ് താരം തിരഞ്ഞെടുത്തത്. മെറ്റ് ഗാലയുടെ ഈ വര്‍ഷത്തെ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിബിഷന് ‘കാള്‍ ലാഗര്‍ഫെല്‍ഡ്: എ ലൈന്‍ ഓഫ് ബ്യൂട്ടി’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.