'ആ വീഡിയോ എടുത്തത് എന്റെ സുഹൃത്താണ്'; പാക് നടനുമായുള്ള പ്രണയം, ഒടുവില്‍ സത്യം പറഞ്ഞ് അമീഷ പട്ടേല്‍

പാക് നടനുമായി പ്രണയത്തിലാണ് താന്‍ എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് ചിരിച്ചെന്ന് നടി അമീഷ പട്ടേല്‍. പാക് താരം ഇമ്രാന്‍ അബ്ബാസുമായി അമീഷ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് അമീഷ പട്ടേല്‍ പറയുന്നത്.

താനും പ്രണയ വാര്‍ത്ത വായിച്ചു. തനിക്ക് ചിരിയാണ് വന്നത്. അത് വളരെ തെറ്റായ വാര്‍ത്തയാണ്. തങ്ങള്‍ തമ്മില്‍ യുഎസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ബന്ധമാണ്. ഇന്ത്യയെ സ്‌നേഹിക്കുന്ന പാകിസ്താനിലെ മിക്ക സുഹൃത്തുക്കളുമായും താന്‍ മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്.

അബ്ബാസും സിനിമ മേഖലയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. അതിനിടയിലാണ് ആ പരിപാടിയില്‍ തങ്ങള്‍ കണ്ടുമുട്ടിയത്. തന്റെ ഗാനം അദ്ദേഹത്തിന്റെയും പ്രിയപ്പെട്ടതാണ്. അങ്ങനെയാണ് ആ വീഡിയോ സംഭവിക്കുന്നത്.

Read more

മറ്റൊരു സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. അത് വളരെ മനോഹരമായി വന്നു, അതിനാല്‍ തങ്ങള്‍ അത് പോസ്റ്റ് ചെയ്തു. ഇത് പ്ലാന്‍ ചെയ്തതല്ല എന്നാണ് നടി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.