മൈക്കിള്‍ ജാക്‌സന്‍ വന്ന് വാതിലില്‍ മുട്ടി, കണ്ടതും ഞാന്‍ ഞെട്ടിപ്പോയി, ബോധം പോയ അവസ്ഥയായിരുന്നു: അമിതാഭ് ബച്ചന്‍

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സനെ ആദ്യമായി നേരില്‍ കണ്ട അനുഭവം പറഞ്ഞ് അമിതാഭ് ബച്ചന്‍. ന്യൂയോര്‍ക്കില്‍ വച്ച് മൈക്കിള്‍ ജാക്‌സന്‍ തന്റെ റൂമിന്റെ കതകില്‍ മുട്ടി എന്നാണ് ബച്ചന്‍ പറയുന്നത്. അദ്ദേഹത്തിന് റൂം മാറി പോയതാണെന്നും പിന്നീട് സൗഹൃദ സംഭാഷണത്തിന് വന്നുവെന്നാണ് ബച്ചന്‍ പറയുന്നത്.

ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. അബദ്ധത്തില്‍ മൈക്കല്‍ ജാക്‌സന്‍ എന്റെ മുറിയില്‍ വന്ന് തട്ടി. അദ്ദേഹത്തിന് റൂം മാറി പോയതാണ്. വാതില്‍ തുറന്ന് മൈക്കല്‍ ജാക്‌സനെ കണ്ടതും ഞാന്‍ ആകെ ഞെട്ടിപ്പോയി. കുറച്ച് സമയം ബോധരഹിതനായ അവസ്ഥയിലായിരുന്നു.

അദ്ദേഹം വിനയത്തോടെ മുറിയുടെ കാര്യം തിരക്കി. റൂം എന്റേതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നിന്ന് പോയി. പിന്നീട് ആരുടെ മുറിയുടെ വാതിലിലാണ് തെറ്റായി മുട്ടിയതെന്ന് മൈക്കല്‍ ജാക്‌സന്‍ അന്വേഷിച്ചു. പിന്നീട് അദ്ദേഹം എന്നോട് സൗഹൃദ സംഭാഷണത്തിനായി എത്തി.

ലോകം അറിയപ്പെടുന്ന, ലോകം മുഴുവനും ആരാധകരുള്ള താരമാണെങ്കിലും മൈക്കിള്‍ ജാക്‌സന്‍ വളരെയധികം എളിമയും വിനയമുള്ള ആളാണ്. ന്യൂയോര്‍ക്കില്‍ വച്ച് ജാക്‌സന്റെ ഒരു സംഗീത പരിപാടി കാണാന്‍ പോയതിനെ കുറിച്ചും അമിതാഭ് പങ്കുവെച്ചു. വളരെ കഷ്ടപ്പെട്ടാണ് അവിടെ എത്തിയത്. സ്റ്റേഡിയത്തിന്റെ ഏറ്റവും പിറകിലായാണ് സീറ്റ് കിട്ടിയതെന്നും ബച്ചന്‍ പറഞ്ഞു.

Read more